banner

അഞ്ചാലുംമൂട് സ്കൂൾ കലോത്സവം ഇന്ന് മുതൽ...!, സിനിമ നടൻ സാജൻ പള്ളുരുത്തി മുഖ്യാതിഥിയാകുന്ന കലാമാമാങ്കം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും

Published from Blogger Prime Android App
പ്രത്യേക ലേഖകൻ 
അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം 'IGNITE 2K24' എന്ന നാമധേയത്തിൽ ഇന്നുമുതൽ മൂന്നു ദിവസങ്ങളിലായി സ്കൂൾ അങ്കണത്തിൽ നടക്കും. ഇന്ന് പൊതുസമ്മേളനത്തോടുകൂടി ആരംഭിക്കുന്ന കലാമാമാങ്കം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. സിനിമ - സിരീയൽ നടൻ സാജൻ പള്ളുരുത്തി മുഖ്യാതിഥിയാകും. പി.ടി.എ പ്രസിഡൻറ് ബിജു ആർ നായർ അധ്യക്ഷനാകും. പ്രിൻസിപ്പൽ ഷൈജു ടി.എസ് സ്വാഗതം പറയും. തുടർന്ന് സമ്മാനദാനം കൊല്ലം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സവിതാദേവി നിർവഹിക്കും.  വേദിയിൽ സാജൻ പള്ളുരുത്തിയെ ഹെഡ്മിസ്ട്രസ് സജിത.വി ആദരിക്കും. വാർഡ് കൗൺസിലർ എസ്.സ്വർണ്ണന്മ എസ്.എം.സി ചെയർമാൻ ബി.എസ് ബിനു പ്രകാശ്, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിയ ജോൺ, പി.ടി.എ വൈസ് പ്രസിഡൻറ് ഷംനാർ.എ, ഡെപ്യൂട്ടി എച്ച്.എം ആർ.ഓമന എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി അൻസർ, ജനറൽ കൺവീനർ ഡോക്ടർ ദീപ ടി എസ് തുടങ്ങിയവർ സംസാരിക്കും.

Post a Comment

0 Comments