സ്വന്തം ലേഖകൻ
പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി അറിയിച്ച് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിൻ. എന്തുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് നേതൃത്വം ബോധ്യപ്പെടുത്തണമെന്നും പി സരിൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി സരിൻ മാധ്യമങ്ങളോട് പറഞ്ഞത്
ജയിലിൽ കിടക്കുന്നത് മാത്രമല്ല ത്യാഗം. രാഹുലിന്റേത് മുൻകൂട്ടി തീരുമാനിച്ച സ്ഥാനാർത്ഥിത്വമാണ്. സ്ഥാനാർത്ഥിക്ക് സ്വീകാര്യത വേണം. സാഹചര്യം ജനത്തെ ബോധ്യപ്പെടുത്താൻ കോൺഗ്രസിനാകണം. രാഷ്ട്രീയക്കാർക്ക് രണ്ട് മുഖം പാടില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പേരിൽ അനുകമ്പ വോട്ടുകൾ കിട്ടുന്ന ജില്ലയാണ് പാലക്കാട്. നടപടി പേടിച്ച് മിണ്ടാതിരിക്കില്ല.
എന്റെ രാഷ്ട്രീയം കൊണ്ട് എന്റെ തുറന്ന് പറച്ചിലുകൾ കൊണ്ട് കോൺഗ്രസ് പ്രസ്ഥാനത്തിന് ബിജെപിയെ ജയിപ്പിച്ചുവെന്നുള്ള ചീത്തപ്പേര് സമ്മാനിച്ചുകൊടുക്കാൻ എനിക്ക് ബുദ്ധിയും ബോധവും ഉള്ള കാലത്തോളം ഞാനായിട്ട് വരുത്തിവെക്കില്ല. നല്ല തീരുമാനത്തിന് കാത്തിരിക്കുന്നെന്നും പി സരിൻ.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.


0 Comments