banner

'നവരാത്രി ആഘോഷത്തില്‍ പെങ്കെടുക്കുന്ന ഹിന്ദുക്കളെല്ലാം ഗോമൂത്രം കുടിക്കണം’...!, വിശ്വാസികളോട് ആഹ്വാനമുന്നയിച്ച് ബിജെപി നേതാവ്


സ്വന്തം ലേഖകൻ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗര്‍ബ പന്തലില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആളുകള്‍ ഗോമൂത്രം കുടിക്കണമെന്ന് ബിജെപി നേതാവ്. ഇന്‍ഡോറിലെ ബിജെപി ജില്ലാ പ്രസിഡന്റ് ചിന്തു വെര്‍മയാണ് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഇന്റോറില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ പന്തലുകളിലേക്ക് കടത്തിവിടണമെങ്കില്‍ ആളുകള്‍ ഗോമൂത്രം കുടിക്കണമെന്ന ആവശ്യം ബിജെപി ജില്ലാ പ്രസിഡന്റ് ചിന്റു വെര്‍മ സംഘാടകരോട് അറിയിച്ചിട്ടുണ്ട്. 

ഹിന്ദുക്കളാണെങ്കില്‍ അവര്‍ക്ക് ഗോമൂത്രം കുടിക്കുന്നതിനോട് എതിര്‍പ്പുണ്ടാകില്ലെന്നും ചിന്തു വെര്‍മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സനാതന ധര്‍മത്തില്‍ വളരെ പ്രാധാന്യമുള്ളൊരു ചടങ്ങാണ് ആച്ച്മാന്‍ എന്നാണ് ഇക്കാര്യത്തില്‍ ബിജെപി നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രങ്ങള്‍ ഉരുവിട്ട് ശരീരത്തിന്റെയും മനസിന്റെയും ഹൃദയത്തിന്റെയും ശുദ്ധിക്കായി പുണ്യജലം കുടിക്കുന്ന രീതിയാണിത്.

ആധാറില്‍ പോലും മാറ്റം വരുത്താന്‍ കഴിയും. എന്നാല്‍ ഒരാള്‍ ഹിന്ദുവാണെങ്കില്‍ ഉറപ്പായും അയാള്‍ ഗോമൂത്രം കുടിക്കുമെന്നും അതില്‍ നിന്നും മാറി നില്‍ക്കില്ലെന്നുമായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. അതേസമയം, ചിന്തു വെര്‍മയുടെ ആഹ്വാനം പാര്‍ട്ടിയുടെ ധ്രുവീകരണത്തിന്റെ പുതിയ തന്ത്രമാണെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഗോസംരക്ഷണ കേന്ദ്രങ്ങളുടെ ദുരവസ്ഥയില്‍ ബിജെപി നേതാക്കള്‍ മൗനം പാലിക്കുകയാണെന്നും ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ മാത്രമാണ് അവര്‍ക്ക് താല്‍പ്പര്യമെന്നും കോണ്‍ഗ്രസ് വക്താവ് നീലഭ് ശുക്ല ആരോപിച്ചു

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments