
സ്വന്തം ലേഖകൻ
കൊല്ലം : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായുള്ള ഉപഭോക്തൃസംഗമം കൊല്ലം ഇലക്ട്രിക്കൽ ഡിവിഷന്റെ നേതൃത്വത്തിൽ നാളെ നടക്കും. കൊല്ലം ഡിവിഷൻതല ഉപഭോക്തൃ സംഗമം ഇലക്ട്രിക്കൽ സർക്കിൾ ഓഫീസ് കോൺഫ്രൻസ് ഹാളിൽ കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഉദ്ഘാടനം ചെയ്യും. വൈദ്യുതി ബോർഡിനെ സംബന്ധിച്ച സംശയങ്ങളും പരാതികളും ഉന്നയിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും വൈദ്യുതി ബോർഡിനെതിരായ വ്യാജ പ്രചാരണങ്ങളെ സംബന്ധിച്ച വസ്തുതകൾ വിശകലനം ചെയ്യുന്നതിനും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന് ഉതകുന്ന അഭിപ്രായരൂപീകരണത്തിനും സുരക്ഷിതമായ വൈദ്യുതി ഉപയോഗത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്നതിനും വേണ്ടിയാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ട് കൊല്ലം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
0 Comments