
സ്വന്തം ലേഖകൻ
തിരുവനന്തപുരം : നടി ശ്വേത മേനോനെതിരെ അപകീർത്തി പരാമർശം നടത്തിയ ക്രൈം നന്ദകുമാർ അറസ്റ്റിൽ. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.
യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസിലാണ് എറണാകുളം നോർത്ത് പൊലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ക്രൈം ഓൺലൈൻ എഡിറ്ററായ നന്ദകുമാർ നിരവധി വിവാദ വിഷയങ്ങൾ കൈകാര്യം ചെയ്ത മാധ്യമപ്രവർകനാണ്
0 Comments