സ്വന്തം ലേഖകൻ
തിരുവനന്തപുരം : 2024-25 സാമ്പത്തികവർഷം ബഡ്ജറ്റിൽ അനുവദിച്ച കാസറഗോഡ് വികസന പാക്കേജിന് തുക വെട്ടിച്ചുരുക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ജില്ലയിലെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഒരു സമഗ്ര പദ്ധതി തയാറാക്കി സമർപ്പിക്കുന്നതിനായി മുൻ ചീഫ് സെക്രട്ടറി ആയിരുന്ന ഡോ.പി.പ്രഭാകരനെ സർക്കാർ കമീഷനായി നിയമിച്ചു. 11,123.07 കോടി രൂപ അടങ്കൽ വരുന്ന ഡോ. പി. പ്രഭാകരൻ കമീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ‘കാസറഗോഡ് പാക്കേജ് നടപ്പിലാക്കി വരുന്നുവെന്നും എൻ.എ. നെല്ലിക്കുന്നിന് നിയമസഭയിൽ ഉത്തരം നൽകി.
കാസറഗോഡ് വികസന പാക്കേജിൽ പദ്ധതികൾക്കു അനുമതി നൽകുന്നത് കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള പദ്ധതി നിർദേശങ്ങൾക്കു മുൻഗണന നൽകിക്കൊണ്ടാണു എന്ന് ഡോ.പി.പ്രഭാകരൻ പരാമർശിച്ചിട്ടുള്ള കമീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആവശ്യമേഖലകളിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ കമീഷൻ റിപ്പോർട്ടിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലാത്ത പദ്ധതികൾക്കും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും തദ്ദേശ സ്ഥാപന പ്രതിനിധികളും, പൊതുജനങ്ങളും പ്രാദേശികമായ ആവശ്യം മുൻനിർത്തി നൽകുന്ന അപേക്ഷ നൽകാം.
സംസ്ഥാന ആസൂത്രണ ബോർഡിൻറെ അനുമതിയോടുകൂടി അവയുടെ ആവശ്യകത ജില്ലാതല കമ്മിറ്റി പരിശോധിച്ച് ജില്ലാ തലത്തിലും അല്ലാത്തവ സംസ്ഥാനതല എംപവേർഡ് കമ്മിറ്റിയുടെ (എസ്.എൽ.ഇ.സി) ശുപാർശയോടുകൂടി സർക്കാർ തലത്തിലും ഭരണാനുമതി നൽകിയാണ് നടപ്പിലാക്കുന്നതെന്ന് നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.


0 Comments