banner

അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് തീരശ്ശീല...!, ലോകം ഇന്ന് ദീപാവലി ആഘോഷത്തിന്‍റെ നിറവിൽ, വെളിച്ചത്തിന്‍റെ ഉത്സവം ആഘോഷിച്ച് ജനം


സ്വന്തം ലേഖകൻ
ലോകം ഇന്ന് ദീപാവലി ആഘോഷത്തിന്‍റെ നിറവിൽ. ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്‌ ദീപാവലി അഥവാ ദിവാലി. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിന്‍റെ അവസാന ദിവസമാണ് ദീപാവലി ദിവസമായി ആഘോഷിക്കുന്നത്. പല നാട്ടിലും പല വിധത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്.

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. അന്ന് വിശ്വാസികള്‍ ലക്ഷ്‌മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു. ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് ഉള്ളത്. അതിൽ ഏറെ പ്രചാരത്തിലുള്ളത് അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്‌ണു വധിച്ചതുമായി ബന്ധപ്പെട്ടതാണെന്നും വിശ്വാസികള്‍ പറയുന്നു. പതിനാല് വര്‍ഷത്തെ വനവാസം കഴിഞ്ഞ് അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനെ ജനങ്ങള്‍ ദീപങ്ങള്‍ തെളിയിച്ച് വരവേറ്റു എന്ന മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്.

ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും തിന്‍മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്‍റെ ഒര്‍മ പുതുക്കലാണ് മലയാളികൾക്ക് ദീപാവലി. ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം പങ്കുവച്ചും മലയാളികൾ ദീപാവലിയെ ആഘോഷമാക്കാറുണ്ട്. രാജ്യത്തിന്‍റെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയിവരും ദീപാവലി ആഘോഷങ്ങളില്‍ മലയാളികൾക്കൊപ്പം ചേരുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments