സ്വന്തം ലേഖകൻ
കോഴിക്കോട് : നിലമ്പൂർ എംഎൽഎ പി വി അൻവറിന് നിശിതമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി. ദ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ചുവന്ന പരാമർശം അൻവർ മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കിയിരുന്നു. വർഗീയ ശക്തികളുടെ നാക്ക് വാടകയ്ക്കെടുത്തവരെന്നാണ് അൻവറിനെയടക്കമുള്ളവരെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
സിപിഐഎമ്മിന് അതിന്റേതായ സംഘടനാ രീതിയുണ്ട്. ആ ചട്ടക്കൂടിൽ ഒതുങ്ങി നിന്നാണ് പ്രവർത്തിച്ച് പോകുന്നത്. ചില പ്രത്യേക ബോധോദയത്തിന്റെ പേരിൽ വഴിയിൽ നിന്ന് വായിൽ തോന്നിയത് വിളിച്ച് കൂവിയാൽ അതിന്റെ ഭാഗമായി തീരുമാനങ്ങൾ എടുത്ത് പോകുന്ന പാർട്ടിയല്ല സിപിഐഎം. പാർട്ടിക്ക് നിയതമായ രീതികളുണ്ട്. ആ പാർട്ടിയെ തെറ്റിലേക്ക് വലിച്ചിഴച്ച് കളയാമെന്ന് ആരും തെറ്റിദ്ധരിക്കണ്ട. മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടങ്കിൽ ആ രീതിയിൽ നോക്കുന്നതാണ് നല്ലത്.
കൃത്യമായി വർഗീയ ആജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് വ്യക്തമാകുന്നുണ്ട്. അത് നമ്മുടെ നാട്ടിലെ ജനങ്ങൾ അംഗീകരിക്കില്ല. ഏത് കൂട്ടരെയാണോ തന്റെ പക്ഷത്തേക്ക് അണിനിരത്താമെന്ന് കരുതുന്നത് ആ കൂട്ടർ തന്നെ ആദ്യം തള്ളിപ്പറയും. അതാണ് നമ്മുടെ നാട്. മലപ്പുറത്തെ മതനിരപേക്ഷ മനസ്സ് എല്ലാവർക്കും അറിയാം. ആ മതനിരപേക്ഷ മനസ്സ് ദൃഢപ്പെടുത്താൻ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയോട് സന്ധിയില്ലാത്ത പോരാട്ടമാണ് സിപിഐഎം നടത്തുന്നത്.
ഭൂരിരപക്ഷ, ന്യൂനപക്ഷ വർഗ്ഗീയത പരസ്പരം പൂരകമായാണ് പ്രവർത്തിക്കുന്നത്. ഇതിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എടുത്ത് പോരുന്നത്. വർഗീയ ശക്തി പുറകിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്കെടുത്ത് എന്തും വിളിച്ച് പറയാം അങ്ങനെ സിപിഐഎമ്മിനെയും നേതാക്കളെയും വർഗീയതയുടെ ആളുകളായി ചിത്രീകരിക്കാമെന്നൊക്കെ വ്യാമോഹിക്കുന്നുണ്ടെങ്കിൽ അതെല്ലാം വ്യാമോഹം മാത്രമായിരിക്കുമെന്നും അൻവറിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.
ഒരു വർഗീയ ശക്തിയോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രതിബദ്ധതയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ ബിജെപി ജയിച്ചത് ഗൌരവമായി കാണേണ്ടതും പരിശോധിക്കേണ്ടതുമാണ്. 2019 ന് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കിട്ടിയ വോട്ടിൽ 2024 ആയപ്പോൾ 86000 ന്റെ കുറവ് സംഭവിച്ചു. എൽഡിഎഫ് ജയിച്ചില്ല. പക്ഷേ 16000 വോട്ട് വർദ്ധിച്ചു അത് മതിയോ എന്നത് പരിശോധിക്കേണ്ടതാണ്. സിപിഐഎം പരിശോധിക്കും. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ വർദ്ധനവ് ബിജെപിക്കുണ്ടായി. കോൺഗ്രസിന്റെ 86000 ൽ അതിന് സ്ഥാനമില്ലേ അതല്ലേ ഗൌരവമുള്ള പ്രശ്നം. തെറ്റായ പ്രചരണങ്ങൾ ആരും അംഗീകരിക്കാൻ പോകുന്നില്ല.
ചരിത്രം പരിശോധിച്ചാൽ, ആർഎസ്എസ്സിന്റെ വളർച്ചയിൽ അനേകം സഖാക്കളാണ് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്. സംഘപരിവാറിന്റെ കൊലക്കത്തിക്ക് ഇരയായാണ് രക്തസാക്ഷിത്വം വരിച്ചത്. ആ സഖാക്കളുടെ പാർട്ടിയാണ് സിപിഐഎം. കേരളത്തിന്റെ മതനിരപേക്ഷത തകർത്ത് വർഗീയ അജണ്ട പ്രചരിപ്പിച്ച് കടന്ന് കയറാൻ പറ്റുമോ എന്ന് ആർഎസ്എസ് വലിയ തോതിൽ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ ചിലർ തയ്യാറാകുന്നുവെന്നാണ് അടുത്ത കാലത്തെ സംഭവങ്ങൾ കാണിക്കുന്നത്.
അൻവറിപ്പോൾ സിപിഐഎമ്മിന്റെ നിയമസഭാ പാർട്ടി അംഗമല്ല എന്ന് പറഞ്ഞിട്ടുണ്ട്. എൽഡിഎഫിന്റെ ഭാഗമല്ലെന്നും പരസ്യമായി പറഞ്ഞുകഴിഞ്ഞു. അദ്ദേഹം നിയമസഭാ പാർട്ടി അംഗമായ സമയത്ത് ഉന്നയിച്ച ചില ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളയുകയല്ല സർക്കാർ ചെയ്തത്. ആ ആരോപണങ്ങൾ ഗൌരവത്തോടെയെടുത്തു. ആരോപണങ്ങളുടെ പിന്നിലെ ഉദ്ദേശമെന്തെന്ന് പരിശോധിക്കാൻ പോയില്ല. ഒരു എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ എന്ന നിലയിൽ ഗൌരവത്തിലെടുത്തു. അതുമായി ബന്ധപ്പെട്ട് പരിശോധിക്കാൻ കേരളത്തിലെ ഏറ്റവും ഉന്നതനായ സംസ്ഥാനത്തെ പൊലീസ് മേധാവിയെ ഏൽപ്പിച്ചു. പരിശോധന ഒരു മാസംകൊണ്ട് പൂർത്തിയാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ആ പരിശോധന പൂർത്തിയാക്കുന്ന മുറയ്ക്ക് റിപ്പോർട്ടിന് അനുസരിച്ച് അതിന്റേതായ നടപടികളിലേക്ക് കടക്കും. ഇതാണ് സർക്കാർ സ്വീകരിച്ച നടപടി. സർക്കാരിന് ഒന്നും മറച്ച് വെക്കാനില്ല. അതിന് മുമ്പ് പ്രത്യേക അജണ്ടയുമായി അൻവർ ഇറങ്ങിക്കഴിഞ്ഞു. ഇതൊന്നും നമ്മുടെ നാട് അംഗീകരിക്കില്ല. ജനമനസ്സിൽ വർഗീയത തിരികിക്കയറ്റാനുള്ള ആ ശ്രമം നാട് തിരിച്ചറിയണമെന്നും അതിനെ ഒറ്റപ്പെടുത്താൻ കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments