സ്വന്തം ലേഖകൻ
ന്യൂയോര്‍ക്ക് : വീട്ടുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് ഇന്നൊരു പതിവാണ്. വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങളും വീട് കയറിയുള്ള ആക്രമണങ്ങള്‍ക്കും തുമ്പുണ്ടാക്കാന്‍ ഇവ ഏറെ സഹായിക്കുന്നു. ഇത്തരത്തില്‍ സുരക്ഷയ്ക്കായി വീട്ടിലെ ലിവിംഗ് റൂമില്‍ ഭര്‍ത്താവ് വച്ച ഒളിക്യാമറയില്‍ പതിഞ്ഞ ആളുകളെ കണ്ട് അദ്ദേഹം ഡൈവേഴ്സിന് അപേക്ഷിച്ചു, നോണ്‍ എസ്തെറ്റിക്സ് തിംഗ്സ് എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘ജോലിയിലായിരിക്കുമ്പോൾ ഭർത്താവ് സ്വീകരണമുറിയിൽ ക്യാമറ ഒളിപ്പിച്ചു. അവൻ ഇത് കാണുന്നു..’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് പലപ്പോഴായി നാലോളം പുരുഷന്മാരെയാണ് സ്ത്രീ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. വീഡിയോയില്‍ ഈ ദൃശ്യങ്ങള്‍ കാണാം. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതിനകം ഏതാണ്ട് മൂന്ന് കോടി ആളുകളാണ് വീഡിയോ കണ്ടത്.
Husband hides camera in the living room while at work & he sees this… pic.twitter.com/frvUybPAM7
— non aesthetic things (@PicturesFoIder) October 10, 2024
— non aesthetic things (@PicturesFoIder) October 10, 2024
നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. ചിലര്‍ സ്ത്രീയെ വിമര്‍ശിച്ചപ്പോള്‍ മറ്റ് ചിലര്‍ അവരുടെ സാഹചര്യങ്ങൾ കൂടി മനസിലാക്കണമെന്ന് കുറിച്ചു. ഭർത്താവിന്‍റെ അഭാവത്തിൽ മറ്റ് പുരുഷന്മാരെ വീട്ടിലേക്ക് കൊണ്ടുവരുന്നത് ലജ്ജാകരമാണെന്നായിരുന്നു ചിലരുടെ അഭിപ്രായം.
ഈ വര്‍ഷം ഏപ്രിലില്‍ സമാനമായ ഒരു കേസില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തിയിരുന്നു. പോലീസിന്‍റെ അധികാരം ഉപയോഗിച്ച് സൗത്ത് കരോലിന പോലീസ് ഉദ്യോഗസ്ഥനായ റയാൻ ടെറൽ തന്‍റെ ഭാര്യയ്ക്ക് നേരെ ചാരപ്പണി നടത്തിയിരുന്നു.
ഇതിനായി ഭാര്യ പോകുന്ന വഴികളിലെ സിസിടിവി കാമറയുടെ ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷ്യ്ക്ക് വേണ്ടിയാണ് നിരീക്ഷണം എന്നായിരുന്നു റയാൻ ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നീടാണ് ഇയാള്‍ക്ക് സംശയരോഗമാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെയാണ് റയാനെ തരംതാഴ്ത്തിയത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments