banner

ക്ഷണിക്കാത്ത വേദിയിലെത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതി ആരോപണം...!, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് നവീൻ ബാബു ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ, പ്രസംഗം ഇങ്ങനെ


സ്വന്തം ലേഖകൻ
കണ്ണൂർ : അഴിമതി ആരോപണത്തിന് പിന്നാലെ കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ‌ കണ്ടെത്തി. ഇന്ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ജില്ലാ പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് എഡിഎം ജീവനൊടുക്കിയതെന്നാണ് സൂചന.

എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് ക്ഷണിക്കാതെയെത്തിയ എഡിഎം പിപി ദിവ്യ കണ്ണൂർ അഴിമതിയാരോപണമുന്നയിച്ചത്. പെട്രോൾ പമ്പ് അനുവദിക്കുന്നതിന് അനുമതി നൽകിയില്ലെന്നായിരുന്നു ആരോപണം. കണ്ണൂരിൽ നിന്ന് ഇന്ന് പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ രാവിലെ ട്രെയിനിൽ കയറിയില്ലെന്ന് തിരിച്ചറി‍ഞ്ഞ ബന്ധുകൾ സുഹൃത്തുകളെ വിവരമറിയിച്ചതോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മനപൂർവ്വം വെെകിപ്പിച്ചെന്ന ആരോപണമാണ് ജില്ലാ കളക്ടറുടെ സാന്നിധ്യത്തി പിപി ദിവ്യ ഉന്നയിച്ചത്. സ്ഥലം മാറ്റത്തിന് മുമ്പ് അനുമതി നൽകിയത് എങ്ങനെയാണെന്ന് തനിക്കറിയാമെന്ന് പറഞ്ഞ ദിവ്യ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.

യാത്രയയപ്പ് വേളയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പറഞ്ഞത്

‘ ഫയൽ എന്നത് മനുഷ്യ ജീവിതമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചുമതലയേറ്റതിന് ശേഷം ആദ്യം പറഞ്ഞത്. മുൻ അഡിഎമ്മിന്റെ ഒരോ കാര്യങ്ങൾക്കുമായി ഒട്ടേറെ തവണ വിളിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൾ നവീൻ ബാബുവിനെ അങ്ങനെ വിളിക്കേണ്ടി വന്നിട്ടില്ല. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട് ഒരു തവണ ഇദ്ദേഹത്തെ വിളിക്കേണ്ടതായി വന്നു. സെെറ്റ് പോയി നോക്കണം എന്നായിരുന്നു മറുപടി. ഒന്നിലധികം തവണയാണ് എൻഒസിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് വിളിച്ചത്. പിന്നീടൊരു ദിവസം സെെറ്റ് പോയി നോക്കിയെന്ന് മറുപടി ലഭിച്ചു.

അടുത്ത ദിവസം പെട്രോൾ പമ്പ് ഉടമ എന്തെങ്കിലും നടക്കുമോ എന്ന് എന്നോട് ചോദിച്ചു. വളവും തിരിവും ഉള്ളതിനാൽ അനുമതി കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് സംരംഭകൻ വീണ്ടും വിളിച്ചു. എഡിഎം സ്ഥലം മാറി പോകുന്നതുകൊണ്ട് പെട്രോൾ പമ്പിന് അനുമതി ലഭിച്ചെന്ന് പറഞ്ഞു. എൻഒസി ലഭിച്ചതിന്റെ കാരണം എനിക്കറിയാം. അതിന് എഡിഎമ്മിന് നന്ദി പറയുന്നു.

ജീവിതത്തിൽ സത്യസന്ധത പുലർത്തണം. കണ്ണൂരിലേത് പോലെയാകരുത് പോകാനിരിക്കുന്ന ജില്ലയിലെ പ്രവർത്തനം. അവിടുത്തെ ജനങ്ങളെ മികച്ച രീതിയിൽ സഹായിക്കണം. സർവ്വീസ് നഷ്ടപ്പെടാൻ ഒരു നിമിഷം മതി. ആ നിമിഷത്തെക്കുറിച്ച് ഓര്‍ത്താകണം കയ്യില്‍ പേന പിടിക്കാൻ. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങളില്‍ വേദിയിൽ ഉണ്ടായിരിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല’.

എഡിഎമ്മിന്റെ മരണത്തിന് പിന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പങ്ക് അന്വേഷണവിധേയമാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ക്ഷണിക്കാതെ യാത്രയപ്പ് ചടങ്ങിനെത്തി മനപൂർവ്വം തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഒരുദ്യോഗസ്ഥനെ കളക്ടറുടെ സാന്നിധ്യത്തിൽ പരസ്യമായി ആക്ഷേപിക്കുയായിരുന്ന പി. പി. ദിവ്യയ്ക്കെതിരെ നിയമനടപടി വേണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാപ്രേരണയ്ക്കും നരഹത്യയ്ക്കും കേസ്സെടുക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments