banner

മറ്റുള്ളവർ എന്നെ എന്തിന് വേട്ടയാടുന്നെന്ന് അറിയില്ല...!, 'ലക്ഷ്മി ഏട്ടൻ മരിച്ച അന്ന് മുതൽ എല്ലാ മാസവും ഞങ്ങൾക്കൊരു തുക അയച്ച് തരും', തുറന്നു പറഞ്ഞ് രേണു സുധി


സ്വന്തം ലേഖകൻ
കൊച്ചി : തനിക്കെതിരെ ഇപ്പോഴും വിവാദങ്ങൾ വരാറുണ്ടെന്ന് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. അതൊന്നും താനിപ്പോൾ ശ്രദ്ധിക്കാറില്ലെന്നും അടുപ്പമുള്ളവർ പറയുമ്പോഴാണ് പലതുമിപ്പോൾ കാണുന്നതെന്നും രേണു പറയുന്നു. തന്നെ എന്തിനാണ് ഇങ്ങനെ വേട്ടായാടുന്നതെന്ന് അറിയില്ലെന്നും രേണു പറഞ്ഞു. മുൻപ് നെ​ഗറ്റീവ് കമന്റുകൾ കാണുമ്പോൾ വിഷമിക്കുമായിരുന്നെന്നും ഇപ്പോഴതെല്ലാം കൂളായി എടുക്കുമെന്നും രേണു കൂട്ടിച്ചേർത്തു. 

“ഒരു വിധവ ഇങ്ങനെയാകണം ഇങ്ങനെ നടക്കരുത് എന്നൊക്കെയാണ്. ഈ കാലത്തും ഇങ്ങനെ എല്ലാം ഉണ്ട് എന്നതാണ്. സതി എന്ന ആചാരം കാലങ്ങൾക്ക് മുൻപ് നിർത്തലാക്കിയതാണ്. എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത് എന്നും അറിയില്ല. സുധിച്ചേട്ടന് ഇഷ്ടമുള്ളത് പോലെയാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത്. ഞാൻ എന്താ കുറ്റം ചെയ്തത്.

എനിക്ക് റീൽ ചെയ്യാൻ പറ്റില്ല. റീൽ ചെയ്താൽ വലിയൊരു കുറ്റം ഞാൻ ചെയ്തെന്ന നിലയാണ്. സുധിച്ചേട്ടനാണ് എന്നെ കൊണ്ട് വീഡിയോകൾ ചെയ്യിപ്പിച്ചത്. മാന്യം മര്യാ​ദയ്ക്ക് ഉള്ള വേഷമിട്ടൊക്കെയാണ് ഞാൻ വീഡിയോകൾ ചെയ്യാറുള്ളതും. പക്ഷേ കുറ്റം കേൾക്കലാണ്. റീൽ ചെയ്യുന്നത് തെറ്റാണോ എന്നാണ് ഞാൻ ചോദിക്കുന്നത്”, എന്ന് രേണു പറയുന്നു.

അവതാരകയായ ലക്ഷ്മി നക്ഷത്രയുമായുള്ള ബന്ധത്തെ കുറിച്ചും രേണു സംസാരിച്ചു. “സുധിച്ചേട്ടൻ മരിച്ച ശേഷവും ഇപ്പോഴും സ്ഥിരമായി കോൺടാക്ട് ഉള്ളത് ലക്ഷ്മി നക്ഷത്രയുമായാണ്. സുധിച്ചേട്ടന്റെ ചിന്നൂട്ടി. ഏട്ടൻ മരിച്ച അന്ന് മുതൽ എല്ലാ മാസവും ഞങ്ങൾക്കൊരു തുക അയച്ച് തരും. സുധിച്ചേട്ടൻ ഉള്ളപ്പോഴും ലക്ഷ്മി സഹായിക്കുമായിരുന്നു”, എന്നാണ് രേണു പറയുന്നത്. 

“അടുത്തിടെ ഒരു കമന്റ് കണ്ടിരുന്നു. ഭർത്താവ് മരിച്ച ശേഷം ഇത്ര അപമാനിക്കപ്പെട്ട ഒരു പെണ്ണ് ഈ കേരളത്തിൽ ഇല്ലെന്ന്. അത് സപ്പോർട്ട് ചെയിട്ടുള്ളൊരു കമന്റാണ്. അപ്പോൾ ചിന്തിക്കയും ചെയ്തു. അത്രയും അപമാനിക്കപ്പെട്ട സ്ത്രീയാണോ. സുധിച്ചേട്ടൻ മരിച്ചോണ്ട് അത്രയും നികൃഷ്ടയായ സ്ത്രീയായോന്ന് ചിന്തിച്ചുപോയി. ആദ്യമൊക്കെ മോശം കമന്റുകൾ എന്നെ വേദനിപ്പിക്കുമായിരുന്നു. ഇപ്പോഴെല്ലാം കൂളായി എടുക്കും. എങ്കിലേ ജീവിക്കാൻ പറ്റൂ”, എന്നും രേണു കൂട്ടിച്ചേർത്തു. 


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments