banner

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഡോണൾഡ് ട്രംപിന്റെ രേഖകൾ ചോർത്തി...!, മൂന്ന് ഇറാൻ സ്വദേശികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഗ്രാൻഡ് ജൂറി, ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന വേറെയും രാജ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തൽ


സ്വന്തം ലേഖകൻ
ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി യുഎസ് പ്രസിഡന്റിന്റെ പ്രചാരണം ഹാക്ക് ചെയ്യാൻ ശ്രമിച്ചതിനും, സൈബർ ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി മൂന്ന് ഇറാൻ സ്വദേശികൾക്കെതിരെ നടപടി സ്വീകരിച്ച് അമേരിക്കയിലെ ഗ്രാൻഡ് ജൂറി. ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് നീക്കം.

ട്രംപിന്റെ പ്രചാരണ ചുമതലയുള്ള സംഘത്തിലെ അംഗങ്ങളെയാണ് ഹാക്കർമാർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് വേണ്ടി ഹാക്കിംഗ് ഓപ്പറേഷൻ നടത്താൻ കഴിഞ്ഞ ഒരു വർഷത്തോളമായി മൂന്ന് പ്രതികളും മറ്റ് ഹാക്കർമാരുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായും യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലന്റ് പറഞ്ഞു. ഇറാനെ പോലെ തന്നെ അമേരിക്കയുടെ ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന വേറെയും രാജ്യങ്ങളുണ്ടെന്ന് ആരുടേയും പേര് പരാമർശിക്കാതെ അറ്റോർണി ജനറൽ വിമർശിച്ചു.

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പല രേഖകളും ഇറാന് വേണ്ടി ചോർത്തിയെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മോഷ്ടിച്ച രേഖകൾ ഇവർ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് കൈമാറി. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമലാ ഹാരിസ് നാമനിർദേശം ചെയ്യപ്പെടുന്നതിന് മുൻപായിരുന്നു ഈ സംഭവം നടന്നത്.

ട്രംപിന്റെ പ്രചാരണ പരിപാടികളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ അവർ മനപൂർവ്വം ശ്രമങ്ങൾ നടത്തിയെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്ന് ഗാർലന്റ് ചൂണ്ടിക്കാണിച്ചു. ട്രംപിന്റെ പ്രസിഡൻഷ്യൽ ക്യാമ്പെയ്ന്റെ ഭാഗമായ ഒരു ഉന്നത ഉദ്യോഗസ്ഥന് 2024 ജൂണിൽ ഇറാനിയൻ ഹാക്കർമാർ ഒരു ഹാക്കിങ് മെയിൽ അയച്ചതായി മൈക്രോസ്ഫോറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരു വിദേശരാജ്യമല്ല അമേരിക്കയിലെ തെരഞ്ഞെടുപ്പിന്റെ ഫലം തീരുമാനിക്കുന്നതെന്നും, സർക്കാരിന്റെ സന്ദേശം വ്യക്തമാണെന്നും ഗാർലന്റ് പറയുന്നു. എന്നാൽ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ എത്രത്തോളം വിജയിച്ചുവെന്നോ, ഏത് ഉദ്യോഗസ്ഥരെയാണ് ഇറാനിയൻ സംഘം ലക്ഷ്യമിട്ടതെന്നോ ഉള്ള വിവരങ്ങൾ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments