banner

‘ഞാൻ പതുക്കെ സുഖം പ്രാപിക്കുകയാണ്’...!, നെഞ്ചത്ത് ബാൻഡ് എയിഡുമായി അമൃത സുരേഷ്, എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് സോഷ്യൽ മീഡിയ


സ്വന്തം ലേഖകൻ
കൊച്ചി : പരസ്പരം വേർപിരിഞ്ഞ് കാലങ്ങൾ ഏറെയായിട്ടും നടൻ ബാലയും അമൃത സുരേഷും തമ്മിലുള്ള തർക്കം വലിയ വിവാ​ദമായി കൊണ്ടിരിക്കുകയാണ്. ഇവരുടെ മകൾ അവന്തിക പങ്കുവച്ച വീഡിയോയുമായി ബന്ധപ്പെട്ട് വലിയ തോതിൽ സൈബർ അറ്റാക്കുകളും വിമർശനങ്ങളും അമൃതയ്ക്ക് നേരിടേണ്ടി വന്നു. ഇതിന് പിന്നാലെ അമൃത ആശുപത്രിയിൽ ആണെന്ന് ഫോട്ടോ പങ്കിട്ട് സഹോദരി അഭിരാമി പോസ്റ്റ് ഷെയറും ചെയ്തിരുന്നു.

ഇപ്പോഴിതാ ആരോ​ഗ്യം വീണ്ടെടുത്ത് വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് അമൃത. നെഞ്ചത്ത് ബാൻഡ് എയിഡുമായുള്ള അമൃതയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ പുതിയ  വീഡിയോ പങ്കുവച്ചിരിക്കുകയാണ് ​ഗായിക. 

നവരാത്രി ആശംസകൾ അറിയിച്ചു കൊണ്ടാണ് അമൃത സുരേഷ് രം​ഗത്ത് എത്തിയത്. ഒപ്പം ഒരു കീർത്തനം ആലപിക്കുന്ന വീഡിയോയും ഉണ്ട്. പിന്നാലെ അമൃതയ്ക്ക് എന്തു പറ്റിയെന്ന് ചോദിച്ചും എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചും നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. 

“ഈ നവരാത്രിയിൽ ദേവി അവളുടെ അനുഗ്രഹങ്ങൾ എല്ലായിടവും ചൊരിയട്ടെ. എല്ലാ അന്ധകാരവും തിന്മയും തുടച്ചുനീക്കട്ടെ. നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കും. എൻ്റെ ആരോഗ്യം പ്രശ്നം മൂലം ശബ്ദം കുറച്ച് ദുർബലമാണ്. എങ്കിലും ഞാൻ പതുക്കെ സുഖം പ്രാപിക്കുകയാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ട് ഞാൻ കൂടുതൽ ശക്തി കണ്ടെത്തുകയാണ്. നിങ്ങൾക്കെല്ലാവർക്കും എൻ്റെ ഹൃദയത്തിൽ നിന്നും മനോഹരവും സമാധാനപൂർണവുമായ നവരാത്രി ദിനം ആശംസിക്കുന്നു”, എന്നാണ് അമൃത വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. 

വിവാദങ്ങൾക്കിടെ രണ്ട് ദിവസം മുൻപ് ആയിരുന്നു അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം സഹോദരി അഭിരാമി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കാർഡിയാക് ഐസിയു ഭാ​ഗത്തേക്ക് അമൃതയെ കൊണ്ടുപോകുന്ന ഫോട്ടോ പങ്കുവച്ച്, ‘മതിയായി, എന്റെ ചേച്ചിയെ ഉപദ്രവിക്കുന്നത് ഒന്ന് അവസാനിപ്പിക്കൂ.

ഞാന്‍ നിങ്ങളെ എല്ലാവരെയും വെറുക്കുകയാണ്, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവളെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ക്കിപ്പോൾ സന്തോഷമായില്ലേ’ എന്നാണ് അഭിരാമി കുറിച്ചത്. പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. 


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments