banner

പുരസ്കാര ജേതാവായ സിനിമ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ....!, മരണവാർത്ത ഹൃദയം തകർക്കുന്നതായിരുന്നുവെന്ന് നടൻ സൂര്യ, നിഷാദിന്റെ അവസാനത്തെ പോസ്റ്റുകള്‍ തിരഞ്ഞ് സോഷ്യല്‍ മീഡിയ


സ്വന്തം ലേഖകൻ
കൊച്ചി : മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിൽ ഭാര്യയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്.

ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 2022 ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 

ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ആണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റില്‍ നിഷാദ് യൂസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് നിഷാദ് യൂസഫ്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനുള്ള ചിത്രങ്ങളാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റി.

അതേ സമയം, നഗരത്തിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എഡിറ്റർ നിഷാദ് യൂസഫിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ സൂര്യ. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് സൂര്യ നിഷാദിന്റെ വേർപാടിലുള്ള വേദന പങ്കുവെച്ചത്. സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ എഡിറ്റർ ആയിരുന്നു അന്തരിച്ച നിഷാദ്.

നിഷാദിന്റെ മരണവാർത്ത ഹൃദയം തകർക്കുന്നതായിരുന്നു എന്നാണ് സൂര്യ കുറിച്ചത്. കങ്കുവ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ഏറെ ശാന്തനായി കാണപ്പെട്ടിരുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹം എന്നും ഓർമിപ്പിക്കപ്പെടും. ഞങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും നിങ്ങൾ ഉണ്ടാകും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനങ്ങൾ അറിയിക്കുന്നു, എന്നായിരുന്നു സൂര്യ തന്റെ പോസ്റ്റിൽ കുറിച്ചത്.

നിഷാദിന്റെ അവസാനത്തെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എല്ലാമാണ് ഇപ്പോള്‍ ആരാധകരെ ഏറെ വേദനിപ്പിക്കുന്നത്. സൂര്യയുടെ വന്‍ പ്രതീക്ഷയോടെ വരുന്ന കങ്കുവ എന്ന ചിത്രത്തിന്റെ എഡിറ്റര്‍ ആണ് നിഷാദ്. സിനിമയുടെ പ്രമോഷന്‍ സംമയത്ത് സൂര്യയ്ക്കും സംവിധായകനുമൊപ്പം നിന്നെടുത്ത സെല്‍ഫി ചിത്രമാണ് ഏറ്റവുമൊടുവില്‍ നിഷാദ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

മൂന്ന് ദിവസം മുന്‍പ് പങ്കുവച്ച പോസ്റ്റിന് താഴെ ആദ്യം വന്നത് പൊളി, സൂപ്പര്‍ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ആശംസകള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് വരുന്ന വികാരഭരിതമായ കമന്റുകള്‍ കാണാം.

കരിയറില്‍ ഏറ്റവും പീക്കില്‍ നില്‍ക്കുന്ന സമയമായിരുന്നു നിഷാദിന്റേത്. 2022 ല്‍ തല്ലുമാല എന്ന ചിത്രത്തിന്റെ എഡിറ്റിങിന് മികച്ച ചിത്രസംയോജകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. പിന്നീട് വന്നതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ്. കങ്കുവ കൂടാതെ മമ്മൂട്ടിയുടെ ബറോസിന്റെ എഡിറ്റരും നിഷാദ് ആയിരുന്നു. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാന തുടങ്ങിയ ഓരോ സിനിമയും ഒന്നിനൊന്ന് മെച്ചവും സൂപ്പറുമായിരുന്നു.



ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments