banner

കൊല്ലം മാതൃകയിൽ സംസ്ഥാനം സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത കൈവരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

Published from Blogger Prime Android App
സ്വന്തം ലേഖകൻ
രാജ്യത്തെ ആദ്യ  സമ്പൂർണ്ണ ഭരണഘടനാ സാക്ഷര ജില്ലയായ കൊല്ലത്തിന്റെ മാതൃക സംസ്ഥാനത്ത് മുഴുവൻ നടപ്പാക്കാനാണ്   സർക്കാർ തീരുമാനിച്ചിട്ടുള്ളത് എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കൊല്ലത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങൾ പോലും നടപ്പിലാക്കി വരികയാണ് എന്നത് അഭിമാനകരമാണ്. കൊട്ടാരക്കര കിലയിൽ ആരംഭിച്ച ദാക്ഷായണി   വേലായുധൻ സ്മാരക വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതി ഉന്നത വിദ്യാഭ്യാസം നേടിയ വനിതകളുടെ ചരിത്രമാണ് നമ്മുടെ നാടിന് അവകാശപ്പെടാൻ ഉള്ളത്. പിന്നാക്ക സമുദായത്തിൽ നിന്ന് ആദ്യമായി ബിരുദം നേടി ഭരണഘടന നിർമ്മാണ സമിതിയുടെ അംഗമായ ദക്ഷായണി വേലായുധൻ എല്ലാവർക്കും  മാതൃകയാണ്.  കൊല്ലത്ത് കില ആരംഭിച്ച വനിതാ ഹോസ്റ്റലിനു ദക്ഷായണി വേലായുധന്റെ പേര് നൽകിയത് ഏറ്റവും ഉചിതമാണ്.  ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുക എന്നത് ഭരണഘടന നിലവിൽ വന്നതിനുശേഷം ഏറ്റവും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം എന്നിവ എല്ലാ പൗരന്മാർക്കും ലഭിക്കുന്നുണ്ടോ എന്ന്    ഓരോരുത്തരും പരിശോധിക്കണം എന്നും മന്ത്രി പറഞ്ഞു. ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു.  കിച്ചൻ കം ഡൈനിങ് ഹാളിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ടി വി, കില ഡയറക്ടർ ജനറൽ നിസാമുദ്ദീൻ എ, കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, സി എച്ച് ആർ ഡി കില ഡയറക്ടർ സുദേശൻ വി,ത്രിതല പഞ്ചായത്ത് അംഗങ്ങൾ
തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments