banner

‘വിരട്ടല്‍ വേണ്ട, അത് കയ്യില്‍ വെച്ചാല്‍ മതി’ എന്ന് ജോയി...!, പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി പി രാജീവും എംബി രാജേഷും


സ്വന്തം ലേഖകൻ
തിരുവനന്തപുരം : നിയമസഭയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവമായി മന്ത്രി പി രാജീവ് അടക്കമുള്ള ഭരണപക്ഷ നേതാക്കള്‍. കേരള നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും തെറ്റായ നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സർക്കാർ അംഗീകരിച്ചിട്ടും അടിയന്തര പ്രമേയ ചർച്ച ഏത് വിധേനയും ഒഴിവാക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് അവർ പ്രതിഷേധം ആരംഭിച്ചത്. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറി പ്രകോപനം സൃഷ്ടിക്കലായിരുന്നു അവരുടെ നീക്കത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചു എന്ന പരാതി ഉണ്ടായിരുന്നെങ്കില്‍ അടിയന്ത്ര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ അത് പറയാമായിരുന്നു. എന്നാല്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റത് അപ്പോഴല്ല. അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് വ്യക്തമാക്കിയതോടെ പരിഭ്രാന്തിയോടെ അദ്ദേഹം എഴുന്നേല്‍ക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് പ്രശ്നമുണ്ടായത്. പ്രതിപക്ഷ നേതാവിന്റെ ഈ തരത്തിലുള്ള നിലപാട് തീർത്തും അപലപനീയമാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഞങ്ങളുടെ കൈവശമുണ്ട്. ആ ഉത്തരം സമൂഹത്തിലേക്ക് വന്നാല്‍ കെട്ടിപ്പൊക്കിയ കൊട്ടാരം തകർന്ന് പോകും. അടിയന്തര പ്രമേയം ആരുടെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ നടുത്തളത്തില്‍ നിന്ന് ബഹളം വയ്ക്കുന്നത് ആ പ്രതിപക്ഷ നേതാവിനോടുള്ള അനാദരവ് അല്ലേയെന്ന് മന്ത്രി എംബി രാജേഷും ചോദിച്ചു. സ്വന്തം നേതാവ് പ്രസംഗിക്കുമ്പോഴാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചത്. അപ്പോള്‍ ആരാണ് പ്രതിപക്ഷ നേതാവ് എന്ന് മാത്യു കുഴല്‍നാടനോട് ചോദിച്ചതില്‍ എന്താണ് തെറ്റുള്ളത്. യഥാർത്ഥത്തില്‍ അത് പ്രതിപക്ഷ നേതാവിനെ സംരക്ഷിക്കാനും സഹായിക്കാനുമല്ലേ അങ്ങനെ ചോദിച്ചതെന്നും എംബി രാജേഷ് പറയുന്നു.

സഭയില്‍ മറ്റ് ഭരണ പക്ഷ അംഗങ്ങളും പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. വി ജോയ് എം എല്‍ എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിക്കുന്നതിനിടെ ബഹളം വെക്കുകയായിരുന്നു. ഇതോടെ എം എല്‍ എ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ശബ്ദമുയർത്തി. 'എന്നോട് ഇമ്മാതിരി വർത്തമാനം പറയരുത്. ഇങ്ങോട്ട് വിരട്ടണ്ട, അത് കയ്യില്‍ വെച്ചാല്‍ മതി' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലായിരുന്നു അടിയന്തര പ്രമേയ ചർച്ചയ്ക്കുള്ള നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞതോടെ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ച നടന്നില്ല. സ്പീക്കറുടെ മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടുകയും സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറുകയും ചെയ്തു. ഇതേ തുടർന്ന് മാത്യൂ കുഴല്‍നാടന്‍ അടക്കമുള്ളവരെ സുരക്ഷ അംഗങ്ങള്‍ പിടിച്ച് മാറ്റുകയായിരുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments