banner

യുവതിയുടെ ബലാത്സം​ഗ പരാതിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തു...!, നടൻ നൽകിയ ​ഗൂഢാലോചന കേസിൽ മൊഴി രേഖപ്പെടുത്തി, പ്രത്യേക അന്വേഷണസംഘം മുന്നോട്ട്


സ്വന്തം ലേഖകൻ
കൊച്ചി : ബലാത്സം​ഗ കേസിൽ നടൻ നിവിൻ പോളിയെ പൊലീസ് ചോദ്യം ചെയ്തു. ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നടനെ ചോദ്യം ചെയ്തത്. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിലും പരാതിയിലും നടന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. യുവതിയുടെ പരാതി സിനിമ മേഖലയിൽ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നും കേസിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.

ഈ രണ്ട് പരാതികളുടെയും അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം നടനെ ചോദ്യം ചെയ്തത്. യുവതി പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താൻ കൊച്ചിയിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിന്റെ രേഖകളും എസ്ഐടിക്ക് കെെമാറിയിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു നിവിൻ എന്നതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. കൊച്ചിയിലെ സെറ്റിൽ നടൻ ഉണ്ടായിരുന്നെന്ന കാര്യം വിനീത് ശ്രീനിവാസനും അഭിനയത്രിയും അവതാരകയുമായ പാർവ്വതിയും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നിവിന്റെ പരാതിയിൽ യുവതിയെയും ഭർത്താവിനെയും പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പാസ്പോർട്ടും മറ്റ് യാത്രരേഖകളും കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി സംഘം ശേഖരിച്ചതിരുന്നു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ദുബായിൽ എത്തിച്ച് കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി എന്നാണ് നേര്യമം​ഗലം സ്വദേശിനിയായ യുവതിയുടെ പരാതി .2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിൽ വെച്ച് അതിക്രമം നടന്നെന്നാണ് പരാതിയിൽ പറയുന്നത്.

നടൻ നിവിൻ പോളി ഉൾപ്പെടെ 6 പേർക്കെതിരെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തിരുന്നത്. സെക്ഷൻ 376, 376 ഡി, 354, കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ 6-ാം പ്രതിയാണ് നിവിൻ പോളി.
കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റു പ്രതികൾ.

എന്നാൽ ലെെം​ഗിക അതിക്രമം നടന്നത് അന്നല്ലെന്നും 2023 ഡിസംബർ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടാതെന്ന് താൻ പറഞ്ഞത് ഉറക്കപ്പിച്ചിലെന്നായിരുന്നെന്നും പറഞ്ഞ് പരാതിക്കാരി രം​ഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നിവിൻ പോളിക്കെതിരെ പരാതിയുമായി യുവതി രംഗത്തുവന്നത്.

എന്നാൽ തനിക്കെതിരായ യുവതിയുടെ പീഡന പരാതി നിവിൻ പോളി നിഷേധിച്ചിരുന്നു. ആരോപണങ്ങൾ വ്യാജമാണെന്നും സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോവുമെന്നും നടൻ യുവതി പരാതി നൽകിയ അന്ന് തന്നെ വ്യക്തമാക്കി. വാർത്താ സമ്മേളനം വിളിച്ചായിരുന്നു കേസിലെ തന്റെ നിരപരാധിത്വം നടൻ തുറന്നുകാട്ടിയത്. വ്യാജ പരാതി നൽകാൻ പിന്നിൽ നിന്ന് പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും നടൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments