സ്വന്തം ലേഖകൻ
കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനുളള ഹൈക്കോടതി പ്രത്യേക ബെഞ്ചിന്‍റെ സിറ്റിങ് ഇന്ന് നടക്കും.
നിലവിലെ കേസുകളുടെ അന്വേഷണ പുരോഗതിയും പുതുതായി രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങളും സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വേണം, റിപ്പോർട്ട് പുറത്ത് വിടണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹർജികളാണ് പരിഗണനയിലുളളത്.
കഴിഞ്ഞ ഒക്ടോബർ 3ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടി മുദ്രവെച്ച കവറിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയ്ക്ക് കൈമാറിയിരുന്നു.
ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ വലിയ വിഭാഗം സ്ത്രീകൾക്കും തുടർ നിയമനടപടിക്ക് താത്പര്യമില്ലെന്നാണ് വിവരം. കേസുമായി മുന്നോട്ട് പോകാൻ ആരെയും നിർബന്ധിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവർ വിലയിരുത്തി.
വനിത ചലച്ചിത്ര പ്രവർത്തകരുടെ പരാതിയിൽ ഇതുവരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. ലൈംഗിക ചൂഷണത്തിനൊപ്പം, തൊഴിൽപ്രശ്നങ്ങളും അവസരനിഷേധങ്ങളുമെല്ലാം പരാതികളായി കമ്മിറ്റിക്ക് മുന്നിലെത്തിയിട്ടുണ്ട്.
വനിത പോലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടെങ്കിലും മൊഴി നൽകിയതിനപ്പുറം കൂടുതൽ നിയമനടപടിക്ക് തയ്യാറല്ലെന്നാണ് ചൂഷണം നേരിട്ടവരുടെ പ്രതികരണം.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments