സ്വന്തം ലേഖകൻ
തിരുവനന്തപുരം : ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ മുഖ്യമന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായത്തിന് വിരുദ്ധമായ നിലപാടുമായി സിപിഎം. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ആവശ്യമാണെന്ന അഭിപ്രായം തന്നെയാണ് സിപിഎമ്മിനും ഉള്ളതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ഭക്തർക്ക് വേണ്ടത്ര സൗകര്യങ്ങൾ നൽകാത്തതിന്റെ പേരിൽ സംഘർഷം ഉണ്ടായാൽ ആ അവസരം വർഗീയവാദികൾ ഉപയോഗിക്കും എന്നാണ് സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിൽ ആണ് ഈ വർഷം സ്പോട്ട് ബുക്കിംഗ് വേണ്ട എന്ന് തീരുമാനത്തിലെത്തിയിരുന്നത്. വിർച്വൽ ബുക്കിംഗ് വഴി മാത്രമായിരിക്കും ഈ വർഷം ശബരിമലയിൽ ദർശനം അനുവദിക്കുക എന്നും യോഗത്തിൽ തീരുമാനം ഉണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ഹൈന്ദവ സംഘടനകളുടെയും ഭാഗത്തുനിന്ന് വലിയ എതിർപ്പായിരുന്നു ഈ തീരുമാനത്തിനെതിരെ ഉണ്ടായിരുന്നത്.
ശബരിമല ഭക്തരുടെ ഭാഗത്തുനിന്നും ഉള്ള എതിർപ്പ് രൂക്ഷമായതിനെ തുടർന്നാണ് സിപിഎം തന്നെ ഈ വിഷയത്തിൽ നേരിട്ട് കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഉണ്ടായില്ലെങ്കിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും നീങ്ങുമെന്നാണ് സിപിഎം വിലയിരുത്തൽ.
ശബരിമലയിൽ ഏതെങ്കിലും രീതിയിലുള്ള സംഘർഷം ഉണ്ടായാൽ വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി അത് മാറുമെന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ആർഎസ്എസും ബിജെപിയും ചേർന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments