banner

ഭിന്നശേഷിക്കാരനെയും കുടുംബത്തെയും വീട്ടിൽ നിന്ന് പുറത്താക്കി കോണ്‍ഗ്രസ് ഭരിക്കുന്ന അർബൻ ബാങ്കിന്റെ ജപ്തി നടപടി...!, പുറത്താക്കിയവരെ വീട്ടിൽ കയറ്റണമെന്ന് നിർദ്ദേശം നൽകി വകുപ്പ് മന്ത്രി വി.എൻ വാസവൻ, പ്രതിഷേധങ്ങൾക്കൊടുവിൽ വീട് തുറന്ന് നൽകി ബാങ്ക്


സ്വന്തം ലേഖകൻ
മുന്നറിയിപ്പില്ലാതെ ഭിന്നശേഷിക്കാരനെയും കുടുംബത്തെയും വീട്ടിൽ നിന്ന് പുറത്താക്കിയ അർബൻ ബാങ്കിന്റെ ജപ്തിയിൽ ഇടപെട്ട് മന്ത്രി വി എൻ വാസവൻ. പുറത്താക്കിയവരെ വീട്ടിൽ കയറ്റാൻ നിർദേശം നൽകി. എറണാകുളം സഹകരണ ജോയിൻ രജിസ്ട്രാർ വഴി ബാങ്കുമായി ബന്ധപ്പെട്ടു. ജപ്‌തി ചെയ്‌ത വീട് തുറക്കാൻ ബാങ്ക് അധികൃതർ നേരിട്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ബാങ്ക് ജീവനക്കാർ എത്തി വീടിന്റെ വാതിൽ തുറന്നു നൽകുകയായിരുന്നു.

ആലുവ കീഴ്മാട് പഞ്ചായത്തിൽ വൈരമണിയ്ക്കും കുടുംബത്തിനും ദുരനുഭവം നേരിട്ടത്. കോൺഗ്രസ് ഭരണസമിതി ഭരിക്കുന്ന ബാങ്കിനെതിരെ ഗുരുതര വിമർശനവുമായി കുടുംബം രംഗത്തെത്തി.
10 ലക്ഷം വായ്പ എടുത്തതിൽ 9 ലക്ഷവും തിരിച്ചടച്ചതിന് ശേഷവും ബാങ്ക് കള്ളകണക്ക് പറയുന്നുവെന്ന് കീഴ്മാടി സ്വദേശി ട്വൻറിഫോറിനോട് പറഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് ബാങ്ക് നടപടി എടുത്തത്. ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് ചോദ്യം ചെയ്തത്തിലുള്ള വൈരാഗ്യത്തിലാണ് ജപ്തി നടപടിയെന്ന് എന്ന് ഗൃഹനാഥൻ വൈരമണി.

തുക അടയ്ക്കാൻ മൂന്ന് വർഷം കാലാവധി ബാക്കി നിൽക്കെയാണ് നടപടി. 2017ലാണ് വൈരമണി വീട് വെക്കുന്നതിനായി 10 ലക്ഷം വായ്പ എടുത്തത്. ബാങ്കിൽ ചില ആളുകൾ തുക വകമാറ്റിയെന്നാണ് വൈരമണി ആരോപിക്കുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ബാങ്ക് അധികൃതർ‌ എത്തി ജപ്തി നടപടികൾ പൂർത്തിയാക്കിയത്. ഭിന്നശേഷിക്കാരനായ മകന്റെ മരുന്നടക്കം വീടിനുള്ളിലാണ്.

2027ലാണ് കാലാവധി തീരൂ. 2020 വരെ 9 ലക്ഷത്തിന് മുകൡ വായ്പ തിരിച്ചടച്ചിട്ടുണ്ട്. തുടർന്ന് അടക്കാനിക്കെയാണ് പലിശ കൂട്ടിയത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് കമ്മീഷനാണെന്നും അത് വേണമെന്നും ബാങ്ക് ജീവനക്കാർ പറഞ്ഞു. പത്ത് ലക്ഷം രൂപയുടെ പലിശ തരാൻ തയാറാണെന്ന് പറഞ്ഞിരുന്നതാണെന്ന് വൈരമണി പറയുന്നു. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ബാങ്ക് നടപടി സ്വീകരിച്ചിരുന്നതെന്ന് വൈരമണി പറയുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments