banner

ആ ഇന്‍ര്‍വ്യൂ നടക്കുമ്പോള്‍ ആ പി ആര്‍ ഏജന്‍സിയുടെ പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നു...!, അറിവില്ലാതെയെങ്കില്‍ ഏജന്‍സിക്കെതിരെ കേസെടുക്കുമോ?, വിമർശനവുമായി വി ഡി സതീശന്‍


സ്വന്തം ലേഖകൻ
തിരുവനന്തപുരം : പി ആര്‍ ഏജന്‍സി ഓഫര്‍ ചെയ്തിട്ടാണ് മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിന് ദ ഹിന്ദു പത്രം തയ്യാറാകുന്നത്. ആ ഇന്‍ര്‍വ്യൂ നടക്കുമ്പോള്‍ ആ പി ആര്‍ ഏജന്‍സിയുടെ പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നു. ഏജന്‍സിയുടെ ഏറ്റവും പ്രധാനപ്പെട്ട ആളുടെ സാന്നിധ്യം മുഖ്യമന്ത്രി ഇന്റര്‍വ്യൂ കൊടുക്കുമ്പോള്‍ ഉണ്ടായിരുന്നു. അവര്‍ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതി കൊടുത്തതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഈ പി ആര്‍ ഏജന്‍സി ആരുമായി ബന്ധപ്പെട്ടാണ്, ഏതു പാര്‍ട്ടിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒന്ന് അന്വേഷിച്ചു നോക്ക്. ഡല്‍ഹിയിലെ മാധ്യമങ്ങളുമായി അന്വേഷിച്ചാല്‍ കെയ്‌സന്‍ എതു പാര്‍ട്ടിക്ക് വേണ്ടി, ഏതു വിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതാണെന്ന് മനസ്സിലാകും. അവരുടെ നിര്‍ദേശാനുസരണമാണ് ഏജന്‍സി മുഖ്യമന്ത്രിക്കു വേണ്ടി ഇന്റര്‍വ്യൂ സംഘടിപ്പിച്ചു കൊടുത്തത്. ഇതേ ഏജന്‍സി ഖലീജ് ടൈംസിനു വേണ്ടിയും ഇന്റര്‍വ്യൂ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് ഒരു ഇന്റര്‍വ്യൂ നല്‍കാന്‍ എന്തിനാണ് പി ആര്‍ ഏജന്‍സിയെന്ന് മന്ത്രിമാര്‍ ചോദിച്ചത് ശരിയാണ്. പക്ഷെ ഇവിടെ പി ആര്‍ ഏജന്‍സിയെ ഉപയോഗിച്ചു. മുഖ്യമന്ത്രി അതിന് ഇരുന്നു കൊടുത്തു. വഴിയിലൂടെ പോയ ആരെങ്കിലും വിളിച്ച് ഹിന്ദുവിന് ഇന്റര്‍വ്യൂ കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി അതിന് ഇരുന്നു കൊടുക്കുമോ?. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഭിമുഖം കൊടുത്തിട്ടുള്ളത്. എന്നിട്ട് അദ്ദേഹം ബുദ്ധിപൂര്‍വം ഇന്റര്‍വ്യൂവില്‍ പറയാത്ത കാര്യം അഡീഷണലായി എഴുതിച്ചേര്‍പ്പിച്ചുവെന്ന് വിഡി സതീശന്‍ ആരോപിച്ചു.

കഴിഞ്ഞയാഴ്ച വേറെ പി ആര്‍ ഏജന്‍സികള്‍, വേറെ ആളുകള്‍ക്കു വേണ്ടി കേരളത്തില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിഷയം പ്രതിപക്ഷമാണ് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് മുന്നിലേക്ക് കൊണ്ടുവന്നത്. നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടു വന്നപ്പോള്‍ മുഖ്യമന്ത്രി ഇതൊന്നും പറഞ്ഞില്ലല്ലോ. സ്വര്‍ണക്കള്ളക്കടത്തിന് പൊളിറ്റിക്കല്‍ പേട്രണേജ് കൊടുക്കുന്നത് കേരള സര്‍ക്കാരാണെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞതാണ്. എന്നാല്‍ ബിജെപി ചെയ്യുന്നതു പോലെ, സ്വര്‍ണക്കള്ളക്കടത്തിനെ ഒരു ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി കൗശലത്തോടെ ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.


ആകെ വിവാദമായപ്പോള്‍ ഇപ്പോള്‍ വീണുപോയി. അപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ദ ഹിന്ദു ദിനപ്പത്രത്തിന്റെ വിശദീകരണക്കുറിപ്പ് മുഴുവന്‍ കൊടുക്കാത്ത ഏക പത്രം ദേശാഭിമാനി മാത്രമാണ്. ഹിന്ദുവിന്റെ വിശദീകരണക്കുറിപ്പ് വായിച്ചാല്‍ മനസ്സിലാകും എന്താണ്, എന്തിനാണ് ഇതു ചെയ്തതെന്ന്. ഈ പി ആര്‍ ഏജന്‍സിക്കുള്ള മറ്റുചില രാഷ്ട്രീയ ബന്ധമാണ്, അവരാണ് മുഖ്യമന്ത്രിയെക്കൊണ്ട് ഈ വാചകം പറയിപ്പിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ നരേറ്റീവ് ആണ് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ പുറത്തു വന്നത്. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ഏജന്‍സിയാണ് എഴുതിക്കൊടുത്തതെന്നും വിഡി സതീശന്‍ പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments