banner

കേരളത്തിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി രണ്ടാം ഭാര്യ...!, കേസന്വേഷിച്ച് അസമിലെത്തി പോലീസ്, ഒടുവിൽ അറസ്റ്റ്


സ്വന്തം ലേഖകൻ
മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ അസമിൽ നിന്ന് അറസ്റ്റ് ചെയ്ത് കേരള പൊലീസ്. മുടവൂർ തവള കവലയിൽ അസം സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആണ് അറസ്റ്റ്. കഴിഞ്ഞ ആഴ്ചയാണ് അഴുകിയ നിലയിൽ അസം സ്വദേശി ബാബുൽ ഹുസൈന്റെ മൃതദേഹം വീടിൻറെ ടെറസിന് മുകളിൽ കണ്ടെത്തിയത്. 

കൊലപാതകമെന്ന് പൊലീസിന് സംശയം ഉണ്ടായിരുന്ന കേസിൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കഴുത്തറുത്തതാണ് മരണ കാരണമെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം ബാബുലിൻ്റെ ഭാര്യയെ കാണാതായത് പൊലീസിന്റെ സംശയങ്ങൾ വർധിപ്പിച്ചു. തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ ഉൾപ്പെടെ ട്രാക്ക് ചെയ്ത പൊലീസ് അസമിലെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ബാബുൽ ഹുസൈനെ കൊലപ്പെടുത്തിയതാണെന്ന് സെയ്ത ഖത്തൂൻ മൊഴി നൽകിയിട്ടുണ്ട്.

സ്ഥിരമായി വഴക്കുണ്ടാക്കുന്നതും മർദ്ദിക്കുന്നതും സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയതെന്നാണ് യുവതി പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ആലുവയിലെത്തി ട്രെയിൻ മാർഗമാണ് അസമിലേക്ക് കടന്നതെന്നും ഇവർ വിശദമാക്കി. ആസമിൽ എത്തിയ യുവതി വീട്ടിൽ പോകാതെ ബംഗ്ലാദേശ് അതിർത്തിയിലുള്ള ഇഷ്ടിക കളത്തിൽ ജോലി ചെയ്തു വരികെയാണ് പൊലീസ് പിടിയിലായത്. 

സംഭവ സ്ഥലത്തെത്തിച്ച് യുവതിയുമായി പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തി. കൊലയ്ക്കുപയോഗിച്ച കത്തിയും കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും ഉൾപ്പെടെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബാബുലിൻ്റെ രണ്ടാം ഭാര്യയാണ് സെയ്ദ.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments