സ്വന്തം ലേഖകൻ
പത്തനംതിട്ട : പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ വാടകക്കെടുത്ത ശേഷം വാടക നൽകാതെയും ഇവ തിരികെ നൽകാതെയും തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സിപിഎം തുമ്പമൺ ടൗൺ തെക്ക് മുൻ ബ്രാഞ്ച് സെക്രട്ടറി മലയാലപ്പുഴ സ്വദേശി അർജുൻ ദാസിനെതിരെ കോന്നി പോലീസ് കേസെടുത്തു. രാജസ്ഥാൻ സ്വദേശി കിഷൻ ലാലാണു പോലീസിൽ പരാതി നൽകിയത്.
2021 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെ വാടക ഇനത്തിൽ ആറ് ലക്ഷം രൂപ നൽകാനുണ്ടെന്നാണ് പരാതി. ഈട്ടിമൂട്ടിൽപടിയിൽ പണിക്കായി മാസം ഒരു ലക്ഷം രൂപ വാടക നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് തന്റെ യന്ത്രങ്ങൾ കൊണ്ടുപോയതെന്നും ഇത് തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് സമീപകാലത്ത് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ് അർജുൻ ദാസ്. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കാലത്താണ് തട്ടിപ്പു നടത്തിയതെന്നാണ് സൂചന.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)

0 Comments