banner

മണിപ്പൂരില്‍ എസ്‌ഐയെ കോണ്‍സ്റ്റബിള്‍ വെടിവെച്ച് കൊലപ്പെടുത്തി


സ്വന്തം ലേഖകൻ
ഇംഫാല്‍ : മണിപ്പൂരില്‍ എസ്‌ഐയെ കോണ്‍സ്റ്റബിള്‍ വെടിവെച്ചുകൊന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാനാണ് കൊല്ലപ്പെട്ടത്. ജിരിബാം ജില്ലയിലെ പോലീസ് ഔട്ട്‌പോസ്റ്റിലാണ് സംഭവം. സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ ബിക്രംജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. ഔട്ട്‌പോസ്റ്റിലെത്തിയ ബിക്രംജിത്ത് ഷാജഹാന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഷാജഹന്‍ കസേരയിലിരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സര്‍വീസ് റിവോള്‍വർ ഉപയോഗിച്ചാണ് പ്രതി വെടിയുതിര്‍ത്തത്.

പരിക്കേറ്റ ഷാജഹാനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ചതിന്‌റെ കാരണം വ്യക്തമല്ല. വ്യക്തിപരമായ വിഷയങ്ങളാകാമെന്നാണ് പോലീസിന്‌റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇരുവരും തമ്മില്‍ അത്തരത്തില്‍ വാക്കുതര്‍ക്കങ്ങളില്ലെന്ന വാദവും ഉയരുന്നുണ്ട്. അതേസമയം നീതി ലഭിക്കുന്നത് വരെ ഷാജഹാന്‌റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജോയിന്‌റ് ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് നിലവില്‍ നടക്കുന്ന കലാപങ്ങളുടെ അടിസ്ഥാനത്തില്‍ ഔട്ട്‌പോസ്റ്റിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments