banner

'വാഗ്ദാനം നല്‍കി ആരെയും സിപിഐഎം കൊണ്ടുവരില്ല'...!, സന്ദീപ് വാര്യരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ഇ.എൻ. സുരേഷ് ബാബു


സ്വന്തം ലേഖകൻ
പാലക്കാട് : സന്ദീപ് വാര്യരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. വാഗ്ദാനം നല്‍കി ഒരു രാഷ്ട്രീയക്കാരനെയും സിപിഐഎം കൊണ്ടുവരില്ല. സന്ദീപിന്റെ നിലപാട് അറിഞ്ഞാലേ തങ്ങള്‍ക്ക് നിലപാടെടുക്കാനാകൂ എന്നും സുരേഷ് ബാബു പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും ഷാഫി പറമ്പിലും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഷാഫി മത്സരിക്കുമ്പോള്‍ കൃഷ്ണകുമാര്‍ മത്സരിക്കില്ല. ഇ ശ്രീധരന്‍ മത്സരിച്ചപ്പോള്‍ കൃഷ്ണകുമാറിന്റെ വാര്‍ഡില്‍ ഷാഫി ലീഡ് ചെയ്തു. സംസ്ഥാനത്തെ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തിപ്പെട്ടു. 

ഷാഫിയുടെ ലക്ഷ്യം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കലാണെന്നും ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ തോല്‍പ്പിക്കാനാണ് ശെല്‍വനെ നിര്‍ത്തിയത്. രണ്ടും ഷാഫിയുടെ സ്ഥാനാര്‍ത്ഥികളാണ്. ഇതോടെ കോണ്‍ഗ്രസിന് രണ്ട് സ്ഥാനാര്‍ത്ഥികളായി. ഇത് ബിജെപിയെ സഹായിക്കാനാണ്. 

സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ മറന്നു എന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും ഇ എന്‍ സുരേഷ് ബാബു ചോദിച്ചു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments