banner

കേരള എക്സ്പ്രസ് തട്ടി നാല് മരണം...!, മരണപ്പെട്ടത് റെയില്‍വേ കരാര്‍ തൊഴിലാളികള്‍, ഒരാൾക്കായി തിരച്ചിൽ

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
പാലക്കാട് ട്രെയിന്‍ തട്ടി റെയില്‍വേ കരാര്‍ തൊഴിലാളികളായ നാലുപേര്‍ മരിച്ചു. ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.

കേരള എക്സ്പ്രസ് തട്ടിയപ്പോള്‍ ഇവര്‍ ട്രാക്കിലേക്കും പുഴയിലേക്കും വീഴുകയായിരുന്നു. പുഴയില്‍ വീണ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

റെയില്‍വേ ട്രാക്കില്‍ നിന്നും മാലിന്യം ശേഖരിക്കുമ്പോഴാണ് അപകടം. അഞ്ച് പേര്‍ അവിടെയുണ്ടായിരുന്നു. നാലുപേരാണ് അപകടത്തില്‍പ്പെട്ടത്.

Post a Comment

0 Comments