banner

യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‌റ് അബ്ദുള്‍ ഹക്കീം ഇനി സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കും


സ്വന്തം ലേഖകൻ
പാലക്കാട് : പാലക്കാട്  യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‌റ് അബ്ദുള്‍ ഹക്കീം സിപിഐഎമ്മിനൊപ്പം ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ഡോ. പി സരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം  പറഞ്ഞു. നിരവധി നേതാക്കള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ സരിന് വേണ്ടി വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പലരും പ്രത്യക്ഷത്തില്‍ വെളിപ്പെടുത്തുന്നില്ല എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഒരുപാട് നിരുത്സാഹപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍. 

ഏകാധിപത്യമായ ഒരു രാഷ്ട്രീയം വന്നു. ഡിസിസിയില്‍ അങ്ങനെ ഏകാധിപത്യമില്ല. പ്രവര്‍ത്തിക്കാതെ തടസപ്പെടുത്തുകയായിരുന്നു. അതൊക്കെ മറികടന്നാണ് നേരിട്ടെത്തിയത്. സരിന്‍ വിജയിച്ചാല്‍ അതിന്‌റെ ഒരുപാട് ഗുണങ്ങള്‍ പാലക്കാട്ടെ ജനങ്ങള്‍ക്കുണ്ടാകും. പ്രത്യക്ഷത്തിലേക്ക് വരാതെ ഒളിച്ചിരുന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം തോന്നിയില്ല. ഒരു പാര്‍ട്ടിയില്‍ നിന്നുകൊണ്ട് മറ്റൊരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ല. സീജവമായി പ്രവര്‍ത്തിക്കണമെങ്കില്‍ പാര്‍ട്ടി അംഗത്വം ആവശ്യമായിരുന്നു. അതുകൊണ്ടാണ് സിപിഐഎമ്മിനൊപ്പം ചേരാന്‍ തീരുമാനിച്ചത് അബ്ദുള്‍ ഹക്കീം പറഞ്ഞു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments