
സ്വന്തം ലേഖകൻ
തിരുവനന്തപുരം : എഡിജിപി എം.ആർ. അജിത് കുമാർ ആരംഭിച്ച സമാന്തര ഇന്റലിജൻസ് പിരിച്ചുവിട്ടു. എഡിജിപി മനോജ് എബ്രഹാമിന്റേതാണ് നടപടി. 40 ഉദ്യോഗസ്ഥരോട് മാതൃയൂണിറ്റിലേക്ക് മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന, ജില്ലാ സ്പെഷൽ ബ്രാഞ്ചുകൾ ഉള്ളപ്പോഴാണ് പ്രത്യേക സംവിധാനം ഉണ്ടാക്കിയത്. ഡിജിപി അറിയാതെ ആണ് പ്രത്യേക സംവിധാനം ഉണ്ടാക്കിയത്.
അതേ സമയം, എഡിജിപി എം ആർ അജിത് കുമാറിനെതിരെ നേരത്തെ പൊലീസ് അസോസിയേഷൻ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. എസ്‍പിമാർക്ക് മുകളിൽ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുന്നു. ഇതിൻ്റെ ഭാരം പൊലീസുകാരിലേക്കെത്തുന്നുവെന്ന് പ്രതിനിധികൾ പൊലീസ് അസോസിയേഷൻ യോഗത്തിലും വിമർശിക്കുന്നത്. എഡിജിപി സാമാന്തര ഇൻ്റലിജൻസ് ഉണ്ടാക്കി പൊലീസുകാരെ നിരീക്ഷിക്കുന്നുവെന്നും പൊലീസ് അസോസിയേഷൻ യോഗത്തില്‍ ആരോപണം ഉയര്‍ന്നു.
0 Comments