banner

വാട്ടര്‍ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം...!, അപകടം മെട്രോ പിറകോട്ടെടുക്കുന്നതിനിടെ


സ്വന്തം ലേഖകൻ
കൊച്ചി : വാട്ടര്‍ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഫോര്‍ട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. എന്നാൽ വാട്ടര്‍ മെട്രോകള്‍ തമ്മിലുണ്ടായ കൂട്ടിയിടിയില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് തിരികെ ഹൈകോര്‍ട്ട് ടെര്‍മിനേലിലേക്ക് വരികയായിരുന്ന മെട്രോയും ഫോര്‍ട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന മെട്രോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് തിരികെ ഹൈകോര്‍ട്ട് ടെര്‍മിനേലിലേക്ക് വരുകയായിരുന്ന മെട്രോ പിറകോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

കഴിഞ്ഞ ദിവസം അഗ്നിസുരക്ഷാ സംവിധാനം പരിശോധിക്കുന്നതിടെയുണ്ടായ സാങ്കേതിക തകരാര്‍ മൂലം കടവന്ത്ര മെട്രോ സ്റ്റേഷനില്‍ അലാറം മുഴങ്ങിയിരുന്നു. ഇതിനിടെ യാത്രക്കാര്‍ പരിഭ്രാന്തരാവുന്ന സാഹചര്യവും ഉണ്ടായി. രണ്ട് മിനിറ്റില്‍ താഴെ മാത്രമാണ് ഇത്തരത്തിൽ അലാറം മുഴങ്ങിയത്. തകരാര്‍ ഉടന്‍ പരിഹരിച്ച ശേഷം യാത്രക്കാരെ അനൗണ്‍സ്മെന്റ് നടത്തി സ്റ്റേഷന്‍ സുരക്ഷിതമാണെന്ന് അറിയിക്കുകയായിരുന്നു. രണ്ട് മെട്രോകളും തമ്മില്‍ കൂട്ടിയിടിച്ചതിനിടെ എമര്‍ജന്‍സി അലാറം മുഴങ്ങുകയും തൊട്ടുപിന്നാലെ മെട്രോയുടെ എമര്‍ജന്‍സി ഡോര്‍ തനിയേ തുറക്കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ യാത്രക്കാരെ സമാധാനിപ്പിക്കുകയായിരുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments