അഞ്ചാലുംമൂട് മതിലിൽ നിയന്ത്രണം തെറ്റിയ വാഹനം സ്കൂട്ടറിലിടിച്ച് കാഞ്ഞാവെളി സ്വദേശിക്ക് ഗുരുതര പരിക്ക്
SPECIAL CORRESPONDENTFriday, December 06, 2024
സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : നിയന്ത്രണം തെറ്റിയ വാഹനം സ്കൂട്ടറിലിടിച്ച് കാഞ്ഞാവെളി സ്വദേശിക്ക് ഗുരുതര പരിക്ക്. മതിലിലെ സ്വകാര്യ ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ കാഞ്ഞാവെളി നടുവിലച്ചേരി പുത്തേഴകത്ത് കിഴക്കതിൽ അനി(49)യ്ക്ക് സാരമായ പരിക്കേറ്റു. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുകയായിരുന്ന അനിയുടെ സ്കൂട്ടറിലേക്ക് ഥാർ വന്ന് ഇടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
0 Comments