അഞ്ചാലുംമൂട്ടിൽ ട്യൂഷന് പോയ വിദ്യാർത്ഥിയെ കാണാതായി; എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ബന്ധപ്പെടുക
SPECIAL CORRESPONDENTSunday, January 05, 2025
സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ 14 വയസ്സുള്ള ഷെബിനെയാണ് ഇന്ന് വൈകുന്നേരം മുതൽ കാണാതായത്. സംഭവത്തിൽ വിവരം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൻ കൈമാറിയതായി ബന്ധപ്പെട്ടവർ പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ / അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലോ താഴെയുള്ള ഫോൺ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു. ഫോൺ : +91 9447346635, +91 8136855630.
0 Comments