സ്വന്തം ലേഖകൻ
കൊല്ലം : ചിതറയില്‍ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. മാങ്കോട് സ്വദേശി ദീപു, കിഴക്കും ഭാഗം സ്വദേശി ഷഫീക്ക്, വാള ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മാങ്കോട് വെച്ചാണ് സംഭവം. ചിതറ പൊലീസ് സ്ഥലത്തെത്തി. മുൻ വൈരാഗ്യത്തിന്റെ പേരിലുള്ള ആക്രമണമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലോറിയിൽ തടി കയറ്റുന്ന തൊഴിലാളികളും ഇവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
വെട്ടേറ്റ മൂന്നുപേരുടെയും നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിജു കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ്. ഷെഫീഖും നിരവധി കേസുകളിൽ പ്രതിയാണ്.
0 تعليقات