banner

കാറിനു തീപിടിച്ച് കാറിനുള്ളില്‍ ഉണ്ടായിരുന്ന യുവതിയും യുവാവും വെന്തുമരിച്ചു

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
ഹൈദരാബാദിനടുത്ത് ഖട്കേസറില്‍ കാറിനു തീപിടിച്ചു രണ്ട് പേര്‍ വെന്തുമരിച്ചു. കാറിനുള്ളില്‍ ഉണ്ടായിരുന്ന യുവതിയും യുവാവുമാണ് മരിച്ചിരിക്കുന്നത്. മെഡ്ചാല്‍ ഖട്കേസറിലെ ഒആര്‍ആര്‍ സര്‍വീസ് റോഡില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണുള്ളത്. ഓടിക്കൊണ്ടിരിക്കെയാണ് കാറിനു തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം പൊലിസ് പരിശോധിച്ചുവരുകയാണ്. കാറില്‍ കുടുങ്ങിപ്പോയ ഇവര്‍ക്ക് പുറത്തിറങ്ങി രക്ഷപ്പെടാനും കഴിഞ്ഞില്ല.

 

إرسال تعليق

0 تعليقات