Iklan

Iklan

,

Iklan

Video

വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ബസ് കണ്ടക്ടറെ വിചാരണ പോലും ഇല്ലാതെ വെറുതെ വിട്ടു; ജോലിയുടെ ഭാഗമെന്ന വാദം അംഗീകരിച്ചു

SPECIAL CORRESPONDENT
, Friday, February 28, 2025 WIB Last Updated 2025-02-28T13:55:26Z


കോട്ടയം : വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ബസ് കണ്ടക്ടർക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് വിചാരണ കൂടാതെ തള്ളിക്കളഞ്ഞു. കോട്ടയം-പനച്ചിക്കാട്-പൂവന്തുരുത്ത്-കാട്ടാമ്പാക്ക് റൂട്ടിൽ സർവീസ് നടത്തുന്ന തിരുനക്കര ബസിലെ കണ്ടക്ടർ കെ. എ. പ്രദീപ്കുമാർ (56)നെതിരായ കേസ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി. എസ്. സൈമൻ ആണ് തള്ളിയത്.

"പോക്സോ കേസിൽ വിചാരണ പോലും ഇല്ലാതെ വെറുതെ വിടൽ, സംസ്ഥാനത്ത് ആദ്യമായോ?"
സംസ്ഥാനത്ത് ആദ്യമായാണ് പോക്‌സോ കേസിൽ പ്രതിയെ വിചാരണ പോലും ഇല്ലാതെ വിട്ടയക്കുന്നത്. വലിയ മാധ്യമശ്രദ്ധ നേടിയ കേസിൽ കോടതി പ്രതിഭാഗത്തിന് അനുകൂലമായ വിധി പ്രഖ്യാപിച്ചു.

2024 ജൂലൈ 4-നാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി ബസിൽ കയറുമ്പോൾ, കണ്ടക്ടർ മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തതായാണ് പ്രോസിക്യൂഷന്റെ വാദം. ഇതിനായി പോക്‌സോ നിയമത്തിന്റെ 11, 12-ാം വകുപ്പുകൾക്കും ബി. എൻ. എസ്. നിയമത്തിലെ 75-ാം വകുപ്പിനുമനുസരിച്ചാണ് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

"കണ്ടക്ടർ മറുപടി വാദം: ലൈംഗിക ചുവയില്ല, ജോലിയുടെ ഭാഗം"
കേസിന്റെ വിചാരണ ആരംഭിക്കുമ്പോൾ, പ്രതിഭാഗം കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. തന്റെ ജോലിയുടെ ഭാഗമായി മാത്രം സംസാരിച്ചതാണെന്നും, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ ഇല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കോടതി ഈ വാദം അംഗീകരിച്ചതിനെ തുടർന്ന്, വിചാരണ പോലും ഇല്ലാതെ പ്രതിയെ വെറുതെവിടുകയായിരുന്നു. പ്രതിഭാഗത്തിനായി അഭിഭാഷകരായ വിവേക് മാത്യു വർക്കി, കെ. എസ്. ആസിഫ്, ലക്ഷ്മി ബാബു, മീര, അശ്വതി, നെവിൻ, സൽമാൻ എന്നിവർ ഹാജരായി.

Terbaru Lainnya

Recents