banner

കൊല്ലം കോർപ്പറേഷനിലെ പുതിയ മേയറെ നാളെ തിരഞ്ഞെടുക്കും; ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക്



കൊല്ലം : കൊല്ലം കോർപ്പറേഷനിലെ പുതിയ മേയർ ഫെബ്രുവരി 27ന് (ബുധൻ) തിരഞ്ഞെടുക്കും. ഉച്ചയ്ക്ക് ശേഷം ഡെപ്യൂട്ടി മേയറിനെയും നിയമിക്കും. കൂടാതെ, ഫെബ്രുവരി 28ന് വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും നടക്കും.

മേയർ CPIക്കും, ഡെപ്യൂട്ടി മേയർ CPI(M) നും
ഇക്കുറി മേയർ സ്ഥാനം CPIക്കും ഡെപ്യൂട്ടി മേയർ സ്ഥാനം CPI(M) നുമാണ്. പുതിയ ഭരണസമിതിക്ക് ബജറ്റ് അവതരണം ഉൾപ്പെടെ പ്രധാനപ്പെട്ട ചുമതലകൾ വേഗത്തിൽ നിർവഹിക്കേണ്ടത് നിർണ്ണായകമാണ്.

പഴയ ഫയലുകൾ വിളിച്ചു വരുത്തുന്നു?
അതേസമയം, മേയർ ഇൻചാർജ് പഴയ ഫയലുകൾ പരിശോധിക്കാൻ വിളിച്ചു വരുത്തുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇത് ഭരണസമിതിയിലെ അംഗങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Post a Comment

0 Comments