banner

മാസപ്പിറവി കണ്ടു; സൗദി ഉൾപ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ വ്രതാരംഭം



ദമാം : റമസാൻ മാസപ്പിറവി ദൃശ്യമായതോടെ സഊദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ശനിയാഴ്ച മുതൽ വിശുദ്ധ റമസാൻ ആരംഭിക്കും.

സഊദിയിലെ തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ സുദൈർ, തുമൈർ പ്രദേശങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുല്‍ ഖുറാ കലണ്ടർ പ്രകാരം വെള്ളിയാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമസാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ വിശ്വാസികളോടും സഊദി സുപ്രീം കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments