Iklan

Iklan

,

Iklan

Video

മിനി സാംക്രമിക രോഗം പടർത്തുന്ന കീടം; ആശാവർക്കർമാരുടെ സമരത്തിനെതിരെ അധിക്ഷേപവുമായി വീണ്ടും സിഐടിയു നേതാക്കൾ; 'സിഐടിയുക്കാർ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യം' രൂക്ഷ ഭാഷയിൽ മറുപടിയുമായി മിനി

SPECIAL CORRESPONDENT
, Friday, February 28, 2025 WIB Last Updated 2025-02-28T12:50:29Z


തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർ വീണ്ടും സിഐടിയു നേതാക്കളുടെ അധിക്ഷേപത്തിന് ഇരയായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാറാണ് സമരസമിതി നേതാവ് എസ്. മിനിയെ കുറിച്ചുള്ള വിവാദ പരാമർശം നടത്തിയത്. മിനി സാംക്രമിക രോഗം പടർത്തുന്ന കീടമാണെന്ന് ഹർഷകുമാർ ആരോപിച്ചു.

"സമരത്തിന്റെ ചെലവിൽ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണ്. കേരളത്തിലെ ബസ് സ്റ്റാൻഡുകളുടെ മുന്നിൽ പാട്ട് കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. അതിന്റെ നേതാവ് മിനിയാണെന്ന്" ഹർഷകുമാർ കുറ്റപ്പെടുത്തി.

മിനിയുടെ ശക്തമായ പ്രതികരണം
ഹർഷകുമാറിന്റെ വിവാദ പരാമർശത്തോട് സമരസമിതി നേതാവ് എസ്. മിനിയും ശക്തമായി പ്രതികരിച്ചു. "സിഐടിയുക്കാർ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യം. തന്നെയെങ്കിലും നികൃഷ്ട ജീവിയെന്ന് വിളിച്ചില്ലല്ലോ എന്നതിൽ ആശ്വാസമുണ്ട്" എന്നായിരുന്നു മിനിയുടെ മറുപടി.

"ആശാ വർക്കർമാരുടെ സമരത്തോടെ സിഐടിയുവിന്റെ ആണിക്കല്ല് ഇളകിയിരിക്കുകയാണ്. ഇത്തരം ആക്ഷേപങ്ങൾക്ക് പൊതുജനം തന്നെയാണ് മറുപടി നൽകേണ്ടത്" എന്നാണ് മിനിയുടെ നിലപാട്.

സെക്രട്ടറിയേറ്റ് സമരം തുടർന്നേക്കുമെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും, സിഐടിയു നേതാക്കളുടെ പരാമർശങ്ങൾ കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

Terbaru Lainnya

Recents