കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് കരിക്കോട് സ്വദേശി അജ്മൽ കബീർ (27) ആണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്.
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പ്രതി പട്ടിക ജാതിക്കാരിയായ 17 വയസ്സുകാരിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് കടത്തി കൊണ്ട് പോയി കൊല്ലത്തെ തന്റെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചതായി പൊലീസിന് ലഭിച്ച പരാതിയിലാണ് നടപടി. അറസ്റ്റിലായ അജ്മൽ കബീറിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 تعليقات