Iklan

Iklan

,

Iklan

Video

പത്താം ക്ലാസ് വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവം; ഗുരുതര പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിഞ്ഞു വന്ന വിദ്യാർഥി മരിച്ചു

SPECIAL CORRESPONDENT
, Saturday, March 01, 2025 WIB Last Updated 2025-03-01T01:36:44Z


കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് മരണപ്പെട്ടു. ചുങ്കം പാലോറക്കുന്ന് സ്വദേശിയായ ഷഹബാസ് ഇന്നലെ രാത്രി 12.30ന് മരിച്ചു. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സംഘർഷം ഫെയർവെൽ പാർട്ടിക്കിടെ
സംഘർഷത്തിന് ഫെയർവെൽ പാർട്ടിക്കിടയിലെ തർക്കമാണ് കാരണമായത്. ഷഹബാസ് ട്യൂഷൻ സെന്ററിലെ വിദ്യാർഥിയല്ല. സുഹൃത്തുക്കൾ ചേർന്ന് ഷഹബാസിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പോലീസ് സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Terbaru Lainnya

Recents