banner

നഴ്സിംഗ് കോളേജ് റാഗിംഗ് കേസ്; ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി



കോട്ടയം : ഗാന്ധിനഗർ ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. കോട്ടയം മൂന്നിലവ് സ്വദേശി സാമുവേൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരാണ് ജാമ്യത്തിനായ് കോടതിയെ സമീപിച്ചത്.

ഇതിനുമുമ്പ്, നേരത്തെ ഏറ്റുമാനൂർ കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി. മൂന്നു മാസത്തോളം നീണ്ട റാഗിംഗിൽ സാരമായ മാനസിക, ശാരീരിക പീഡനങ്ങൾ ഉണ്ടായതായി പരാതിയിലുണ്ട്.

അഞ്ച് പേരും മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളാണ്. പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളിയതോടെ ഇവർക്ക് ഇനി ഉയർന്ന കോടതിയെ സമീപിക്കാനാണ് അവസരം.

إرسال تعليق

0 تعليقات