banner

വണ്ടി പരസ്പരം തട്ടിയതോടെ വിവാഹപാര്‍ട്ടിക്കാർ തമ്മിലടിയായി; ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞടക്കം നാലുപേർക്ക് പരിക്ക്; യുവതിയുടെ പരാതിയിൽ 10 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്


കോഴിക്കോട് : വിവാഹ സംഘങ്ങളുടെ വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്റെ പേരിലുണ്ടായ സംഘർഷത്തില്‍ 10 പേർക്കെതിരെ കേസെടുത്തു പൊലീസ്. കോഴിക്കോട് വളയത്ത് കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. വിവാഹത്തിന് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറില്‍ എതിർദിശയില്‍ വരികയായിരുന്ന ജീപ്പ് തട്ടിയതോടെയാണ് പ്രദേശത്ത് സംഘർഷമുണ്ടായത്.

പ്രദേശത്തെ വേറൊരു വിവാഹ സംഘമാണ് ജീപ്പിലുണ്ടായിരുന്നത്.   കാറിലുണ്ടായിരുന്നവർ ജീപ്പിലുണ്ടായിരുന്നവരോട് സംഭവം ചോദ്യം ചെയ്‌തു. ഇതോടെ ജീപ്പില്‍ നിന്നും പുറത്തിറങ്ങിയവർ കാറിലുള്ളവരെ ആക്രമിച്ചു എന്നാണ് കാറിലുള്ളവരുടെ പരാതി.

വാഹനത്തിന്റെ ഗ്ളാസ് തകർക്കുകയും ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞടക്കം നാലുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പരിക്കേറ്റവർ ഇന്നലെ ചികിത്സ തേടി. ചെക്യാട് സ്വദേശിയായ നിധിൻലാലിന്റെ ഭാര്യ ആതിര നല്‍കിയ പരാതിയിലാണ് കണ്ടാ‌ലറിയുന്ന 10 പേർക്കെതിരെ ആക്രമണത്തിന് കേസെടുത്തത്.

Post a Comment

0 Comments