banner

ഫാസിൽ നിന്ന് കുഴിമന്തി കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷ്യസുരക്ഷ വിഭാഗം കട അടപ്പിച്ചു


കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ പ്രവർത്തിക്കുന്ന ‘ഫാസ്’ എന്ന കുഴിമന്തി റെസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണം കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.

സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. രോഗ ലക്ഷണങ്ങൾ പ്രകടമായ ഉടൻതന്നെ ആരോഗ്യപ്രവർത്തകരും അധികൃതരുമും സംഭവസ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.

വിവിധ സാമ്പിളുകൾ പരിശോധിക്കാനായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫുഡ് പോയ്‌സണിങ്ങിന് കാരണമായ സാഹചര്യങ്ങൾ സംബന്ധിച്ച കൂടുതൽ അന്വേഷണം നടക്കുകയാണ്.

إرسال تعليق

0 تعليقات