banner

ഷഹബാസ് വധക്കേസ്: അറസ്റ്റിലായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി


കോഴിക്കോട് : താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് വധക്കേസിൽ അറസ്റ്റിലായ ആറു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളി. വിദ്യാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും അവർ ജാമത്തിൽ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. ഒരു മാസത്തിലധികമായി വിദ്യാർത്ഥികൾ ജുവനൈൽ ഹോമിൽ റിമാൻഡിലാണ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് റിമാൻഡ് കാലാവധി നീട്ടിയതിനെത്തുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

അറസ്റ്റിലായ വിദ്യാർത്ഥികൾ ഹീനമായ കുറ്റകൃത്യമാണ് നടത്തിയതെന്നും ജാമ്യം നൽകാൻ കഴിയില്ലെന്നും പ്രോസിക്യൂഷനും മരിച്ച ഷഹബാസിന്റെ കുടുംബവുമാണ് കോടതിയിൽ വാദിച്ചത്. വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിൽ നടത്തിയ ചാറ്റുകളും അന്വേഷണ സംഘത്തിന് നിർണായക തെളിവുകളായി ലഭിച്ചിട്ടുണ്ട്. പ്രായപൂർ‍ത്തിയാകാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നും രക്ഷിതാക്കൾ വാദിച്ചിരുന്നെങ്കിലും കോടതി വാദം അംഗീകരിച്ചില്ല. ഇനി ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് കുട്ടികളുടെ കുടുംബങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

إرسال تعليق

0 تعليقات