പത്തനംതിട്ട : പത്തനംതിട്ട വെണ്ണിക്കുളത്ത് 17കാരിയായ പെൺകുട്ടിയെ കാണാതായി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെയും കുടുംബത്തിന്റെയും താമസ സ്ഥലമായ വെണ്ണിക്കുളത്തിൽ നിന്നാണ് ഇയാളുടെ മകൾ രോഷ്നി റാവത്ത് ഒളിച്ചുപോയി എന്നാണ് പൊലീസിനുള്ള പ്രാഥമിക നിഗമനം. വർഷങ്ങളായി ഗംഗാറാം കേരളത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബസമേതം പത്തനംതിട്ടയിലാണ് ഇവരുടെ താമസം. ഇന്നലെ രാവിലെ മുതൽ രോഷ്നിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകി.
പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുകയായിരുന്നു രോഷ്നി. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകൾ സംസാരിക്കാൻ കഴിയുന്ന കുട്ടിയാണ്. കാണാതായ സമയത്ത് കറുപ്പ് നിറത്തിൽ വെളുത്ത കള്ളികളുള്ള ഷർട്ട് ധരിച്ചിരുന്നതായി വിവരമുണ്ട്. അതേസമയം, കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ കയറി പോയതായി വ്യക്തമാക്കുന്ന സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. രോഷ്നിയെ കണ്ടുപിടിക്കുന്നതിൽ സഹായം ചെയ്യാനായി വിവരമറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
0 تعليقات