Iklan

Iklan

,

Iklan

Video

കൊല്ലത്ത് ചെടിച്ചട്ടിയില്‍ നട്ടു വളർത്തിയ 21 ഗഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ

SPECIAL CORRESPONDENT
, Tuesday, April 15, 2025 WIB Last Updated 2025-04-15T14:15:20Z

കരുനാഗപ്പള്ളി  :  കരുനാഗപ്പള്ളി താലൂക്കിലെ അയണിവേലികുളങ്ങര വില്ലേജിൽ വീട്ടിന്റെ രണ്ടാം നിലയിലെ ബെഡ്‌റൂമിൽ ചെടിച്ചട്ടിയിൽ നട്ടു വളർത്തിയ 21 ഗഞ്ചാവ് ചെടികളും 5 ഗ്രാം ഗഞ്ചാവും, ആംപ്യുളുകളുമായി യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. മരുതൂർകുളങ്ങര തെക്ക് മുറിയിൽ സഫിയത്ത് വയ്ക്ക ചെറുകോൽ പറമ്പിലെ വീട്ടിൽ മുഹമ്മദ്‌ മുഹ്സി(32)നാണ് അറസ്റ്റിലായത്. രാവിലെ 10.05 ന് എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ അനിൽകുമാർ.പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 

റെയ്ഡിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അജിത്‌കുമാർ.എ, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) അനിൽകുമാർ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അൻഷാദ്.എസ്, അഖിൽ.ആർ, സഫേഴ്സൺ.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയലക്ഷ്മി എസ്, എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ (ഗ്രേഡ്) മൻസൂർ പി.എം തുടങ്ങിയവരുൾപ്പെട്ട സംഘം പങ്കെടുത്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents