Iklan

Iklan

,

Iklan

Video

ബസ് ഡ്രൈവർ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ: മരിച്ചത് ഓട്ടോ ഡ്രൈവർ മരിച്ച കേസിലെ പ്രതി, കണ്ടെത്തിയത് ഫാനിൽ തൂങ്ങിയ നിലയിൽ; അന്വേഷണം

SPECIAL CORRESPONDENT
, Sunday, April 20, 2025 WIB Last Updated 2025-04-20T04:40:18Z

മലപ്പുറം : ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയായ ബസ് ഡ്രൈവർ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങൽപ്പടി കോന്തേരി രവിയുടെ മകൻ സിജു (37) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ മഞ്ചേരി കോർട്ട് റോഡിലെ ലോഡ്ജിൽ സിജു മുറിയെടുത്തിരുന്നു. രാവിലെ 11 മണിയായിട്ടും ഇയാളെ കാണാതായതിനെ തുടര തുടർന്ന് ലോഡ്ജ് ജീവനക്കാർ റൂമിൽ തട്ടിയെങ്കിലും പ്രതികരണമില്ലാത്തതിനെ തുടർന്ന് ഉടമ മഞ്ചേരി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി മുറിയുടെ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ സിജുവിനെ കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മാർച്ച് ഏഴിന് മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറും തമ്മിൽുണ്ടായ തർക്കത്തിനിടെ ഓട്ടോ ഡ്രൈവറുടെ മരണത്തിലേക്കെത്തിയ സംഭവത്തിൽ സിജു പ്രതിയായിരുന്നു. പിടിബി ബസിലെ ഡ്രൈവറായിരുന്ന സിജു കേസ് സംബന്ധിച്ച് അറസ്റ്റിലായി 22 ദിവസം റിമാൻഡിലായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents