തൃശൂര്‍ : പുലിപ്പല്ല് മാല കൈവശമുണ്ടെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവും ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഹാഷിം ആണ് പരാതി നൽകിയത്.
സുരേഷ് ഗോപിക്ക് പുലിപ്പല്ല് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നാണ് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം സുരേഷ് ഗോപി വയല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ലംഘിച്ചുവെന്നും ഹാഷിം ആരോപിച്ചു.
പുലിപ്പല്ല് ഉപയോഗിച്ച കേസില്‍ മുന്‍പ് 'വേടന്‍' എന്ന ഹിരണ്‍ ദാസ് മുരളിക്കെതിരെ നടപടിയുണ്ടായിരുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിക്കെതിരായ പരാതി.
തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ സുരേഷ് ഗോപി പുലിപ്പല്ല് മാലയിട്ട് ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഹാഷിം സമര്‍പ്പിച്ചിരിക്കുന്നതായ പരാതിയ്ക്ക് ഒപ്പം സമർപ്പിച്ചിട്ടുണ്ട്.
0 تعليقات