ചങ്ങനാശ്ശേരി : പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ സന്ദർശിച്ചത്.
സന്ദർശനത്തിൽ മന്ത്രിയായ വി.എൻ. വാസവനും ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിളും ഒപ്പമുണ്ടായിരുന്നു. സുഖം പ്രാപിച്ച് എത്രയും വേഗം പൂര്‍ണാരോഗ്യത്തോടെ മടങ്ങിയെത്താനാണ് മുഖ്യമന്ത്രിയുടെ ആശംസ.
0 تعليقات