banner

ജീവിതം ഒരു യാത്ര: ബന്ധങ്ങളിൽ പൊരുത്തപ്പെടാം, ആത്മബന്ധങ്ങൾ കാത്തുസൂക്ഷിക്കാം - ചിന്താപ്രഭാതം 7


മനുഷ്യജീവിതം അനവധി ബന്ധങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. അതിൽ, നന്മയെക്കാൾ ബന്ധങ്ങളിലെ പോരായ്മകളാണ്‌ ഏറെ നേരം നമ്മൾ ചർച്ച ചെയ്യുന്നത്, പരസ്യമായി പങ്കുവെക്കുന്നത്. വഴക്കുകളും അനാവശ്യ തർക്കങ്ങളും, നന്ദികേടും ക്ഷമയില്ലായ്മയും ജീവിതത്തിൽ ഇരുട്ട് പരത്തുകയാണെന്നും, അതിനല്ല ജീവിതം എന്നും നാം എവിടെയാണ് മനസ്സിലാക്കാതെ പോയത്?.

ജീവിതം ഒരു യാത്രയാണ് — ആര് എപ്പോൾ ഏതു സ്റ്റോപ്പിൽ ഇറങ്ങും എന്നത് ഒരിക്കലും മുൻകൂട്ടി പ്രവചിക്കാനാവില്ല. ഒരുമിച്ചുള്ള ഈ യാത്ര ഒരുപാട് ദൂരം ശേഷിച്ചില്ലെങ്കിലുമാവാം. അതിനാൽ, ബാക്കിയുള്ള സമയത്ത് വഴക്കുകൾക്കും തർക്കങ്ങൾക്കും സ്ഥാനമില്ലെന്ന് നമുക്ക് അറിയുന്നതല്ലെ?.

ജീവിതം എത്രയും നശ്വരമാണെന്നുള്ള ബോധം കൈവരുമ്പോൾ, ശേഷിക്കുന്ന കാലം സന്തോഷത്തോടെ, സ്നേഹത്തോടെ, നന്ദിയോടെ ജീവിക്കാനും, പരസ്പരം മാപ്പ് നൽകാനും, തെറ്റുകൾ പൊറുത്തു മുന്നോട്ട് പോകാനും നമുക്ക് കഴിയേണം, കഴിയില്ലെ?.

തെറ്റുകൾ തന്നെയാണ് വെറുക്കേണ്ടത്, തെറ്റിച്ചുപോയ മനുഷ്യരല്ല. തെറ്റുകൾ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്നവരെ ക്ഷമയോടെ ചേർത്തുപിടിക്കാനാവട്ടെ എന്ന സന്ദേശമാണ് ഉയരേണ്ടത്. ആത്മബന്ധങ്ങൾ നഷ്ടപ്പെടുത്താതെ മുന്നോട്ട് പോകുന്നതാണ് ഏറ്റവും വലിയ വിജയമെന്ന് ഈ സന്ദേശം ഓർമപ്പെടുത്തുന്നു.

Post a Comment

0 Comments