banner

കൊല്ലത്ത് മരണവീട്ടിൽപോയി മടങ്ങി വരവെ വഴിതടഞ്ഞ് ആക്രമണം: വളർത്തുനായയെക്കൊണ്ടു കടിപ്പിക്കാൻ ശ്രമിച്ചു, രണ്ടുസ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്


കൊല്ലം : കൊട്ടിയത്ത് മരണവീട്ടിൽപോയി മടങ്ങി വരവെ കുടുംബാംഗങ്ങളെ അർദ്ധരാത്രിയിൽ വഴിയടച്ച് സംഘമായി ആക്രമിച്ചു. സംഭവത്തിൽ മൂന്ന് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കും പരിക്കേറ്റു. ഓടനാവട്ടം അതുൽഭവനിൽ എം.എസ്. അതുൽ (26), കൊല്ലം ബി.എസ്.എൻ.എൽ സ്റ്റാഫ് ക്വാർട്ടേഴ്സിലെ ഷിബു (44), നെടുമ്പന അഷ്ടപദിയിലെ അജയഘോഷ് (45) എന്നിവരാണ് വെട്ടേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന രമ്യയും ധന്യയും ആക്രമണത്തിൽ മർദനമേറ്റു.

മാരകായുധങ്ങളുമായെത്തിയ സംഘം വളർത്തുനായയെക്കൊണ്ടു കടിപ്പിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് ആക്രമണം നടന്നത്. കളയ്ക്കൽ കുട്ടൻമുക്ക് സമീപമാണ് സംഭവം. നെടുമ്പന കളയ്ക്കൽ വലിയവിള ജങ്ഷനിൽ ബന്ധുവിന്റെ മരണവീട്ടിൽപോയി മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. പട്ടികജാതിക്കാർ ആയ തങ്ങളെ ലക്ഷ്യംവച്ച് വഴിവിലക്കി സംഘം ചേർന്ന് ആക്രമിച്ചതായും തടയാൻ ശ്രമിച്ച സ്ത്രീകളെ മർദിച്ചെന്നും പരാതിയിലുണ്ട്.‍

മൊബൈൽ ഫോണും പണവും തട്ടിയെടുത്തതായും ബൈക്കിന്റെ താക്കോൽ പിടിച്ചെടുത്തതായും പരാതിക്കാർ കണ്ണനല്ലൂർ പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. അക്രമികളുടെ പേര്, മേൽവിലാസം ഉൾപ്പെടെയുള്ള വിവരങ്ങളോടെ പരാതി നൽകിയതോടെ, പോലീസ് രാത്രി തന്നെ സംഭവസ്ഥലത്തെത്തി. ക്രമസമാധാനന്തരീക്ഷം സംരക്ഷിക്കാൻ പോലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടങ്ങി

Post a Comment

0 Comments